ADVERTISEMENT

യുഡിഎഫ്
പാലാ ∙ കോട്ടയം ലോക്സഭ യുഡിഎഫ് സ്ഥാനാർഥി കെ.ഫ്രാൻസിസ് ജോർജിന്റെ നിയോജക മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പര്യടനം നാളെ  തലനാട് മണ്ഡലത്തിൽ നിന്നാരംഭിച്ച് കരൂർ മണ്ഡലത്തിൽ സമാപിക്കുമെന്ന് യുഡിഎഫ് ചെയർമാൻ പ്രഫ.സതീശ് ചൊള്ളാനിയും കൺവീനർ ജോർജ് പുളിങ്കാടും അറിയിച്ചു.

രാവിലെ 7.30 നു മേലടുക്കത്തു നിന്നാരംഭിച്ച് 9 വരെ തലനാട് പഞ്ചായത്തിലും 9.05 മുതൽ 10.30 വരെ മൂന്നിലവ് പഞ്ചായത്തിലും 10.35 മുതൽ 11.35 വരെ തലപ്പലം പഞ്ചായത്തിലും 11.40 മുതൽ 1 വരെ ഭരണങ്ങാനം പഞ്ചായത്തിലും പര്യടനം നടത്തും. വൈകിട്ട് 3 മുതൽ 4.30 വരെ മേലുകാവ് പഞ്ചായത്തിലും 4.35 മുതൽ 6 വരെ കടനാട് പഞ്ചായത്തിലും 6.05 മുതൽ 8.30 വരെ കരൂർ പഞ്ചായത്തിലും പര്യടനം നടത്തി വള്ളിച്ചിറയിൽ അവസാനിക്കും. യുഡിഎഫ് സംസ്ഥാന, ജില്ലാ നേതാക്കൾ പ്രസംഗിക്കും.

പാലാ ∙ ക്ഷേമ പദ്ധതികൾ നടപ്പാക്കാനുള്ള ഉത്തരവാദിത്തത്തിൽ നിന്ന് സർക്കാർ ഒഴിവാകുന്ന കാഴ്ചയാണ് കേരളത്തിൽ കാണുന്നതെന്ന് മാണി സി.കാപ്പൻ എംഎൽഎ. യുഡിഎഫ് നിയോജക മണ്ഡലം തല തിരഞ്ഞെടുപ്പ് അവലോകന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎൽഎ. ക്ഷേമ പെൻഷനുകൾ ഔദാര്യമാണ്, അവകാശമല്ല എന്ന സമീപനമാണ് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ കൈക്കൊണ്ടത്. ഇതു ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും എംഎൽഎ പറഞ്ഞു.

നിയോജക മണ്ഡലം ചെയർമാൻ പ്രഫ.സതീശ് ചൊള്ളാനി അധ്യക്ഷത വഹിച്ചു. ജോയി ഏബ്രഹാം, ബിജു പുന്നത്താനം, എൻ.സുരേഷ്, ജോർജ് പുളിങ്കാട്, ചാക്കോ തോമസ്, ആർ.സജീവ്, ജോയി സ്കറിയാ, ആർ.പ്രേംജി, തോമസ് ഉഴുന്നാലിൽ, കുര്യാക്കോസ് പടവൻ, ജോസ്മോൻ മുണ്ടയ്ക്കൻ, സി.ജി.വിജയകുമാർ, തങ്കച്ചൻ മുളങ്കുന്നം, ശോഭ സലിമോൻ, ടോമി പൊരിയത്ത്, രാജൻ കൊല്ലംപറമ്പിൽ, സന്തോഷ് മണർകാട്ട്, ആൽബിൻ ഇടമനശേരി, തങ്കച്ചൻ മണ്ണൂശേരി, കൃഷ്ണൻ നായർ, മൈക്കിൾ കാവുകാട്ട്, ജോസ് വേരനാനി, ബാബു മുകാല, പ്രശാന്ത് വള്ളിച്ചിറ, താഹ അടുക്കം എന്നിവർ പ്രസംഗിച്ചു.

എൽഡിഎഫ്
പാലാ ∙ എൽഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടന്റെ നിയോജക മണ്ഡലത്തിലെ 2-ാം ഘട്ട പര്യടനം നാളെ നടത്തും. കൊഴുവനാൽ, മുത്തോലി, ഭരണങ്ങാനം, കരൂർ, രാമപുരം പഞ്ചായത്തുകളിലാണ് പര്യടനം. കൊഴുവനാൽ പഞ്ചായത്തിലെ ചേർപ്പുങ്കൽ പള്ളി ജംക്‌ഷനിൽ നിന്ന് രാവിലെ 7.30നു ആരംഭിക്കുന്ന പര്യടനം സിപിഐ ജില്ലാ സെക്രട്ടറി വി.ബി.ബിനു ഉദ്ഘാടനം ചെയ്യും. 9.40നു മേവട ടൗണിൽ പര്യടനം സമാപിക്കും.

തുടർന്ന് 9.50 മുതൽ 11.20 വരെ മുത്തോലി പഞ്ചായത്തിലും 11.30 മുതൽ ഭരണങ്ങാനം പഞ്ചായത്തിലും വൈകിട്ട് 3 മുതൽ കരൂർ പഞ്ചായത്തിലും വൈകിട്ട് 5.50 മുതൽ രാമപുരം പഞ്ചായത്തിലും പര്യടനം നടത്തും. തുറന്ന വാഹനത്തിൽ എത്തുന്ന സ്ഥാനാർഥിയെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരിക്കും. നഗരസഭയിൽ 20നു ആണ് പര്യടനം.

മഹിളാ കൺവൻഷൻ 
പൈക ∙ ബിജെപി സർക്കാർ ജനാധിപത്യവും മതനിരപേക്ഷതയും ഭരണഘടന അവകാശങ്ങളും അട്ടിമറിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ. മീനച്ചിൽ പഞ്ചായത്ത് എൽഡിഎഫ് മഹിളാ കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎൽഎ. യുവജന കൺവൻഷൻ സിപിഎം ഏരിയ സെക്രട്ടറി ജോയി കുഴിപ്പാലയും സംയുക്ത ട്രേഡ് യൂണിയൻ കൺവൻഷൻ കർഷക യൂണിയൻ (എം) സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.ജോസഫ്‌ കുന്നത്തുപുരയിടവും ഉദ്ഘാടനം ചെയ്തു.

ജോസ് ടോം, പെണ്ണമ്മ ജോസഫ്, ബിനോയി നരിതൂക്കിൽ, ബിജു തുണ്ടിയിൽ, സാജോ പൂവത്താനി, പ്രഫ.കെ.ജെ.മാത്യു നരിതൂക്കിൽ, ജോസ് ചെമ്പകശേരി, ലിൻസി മാർട്ടിൻ, ഷേർളി ബേബി, സോജൻ തൊടുക, ഇന്ദു പ്രകാശ്, ബിജു താഴത്തുകുന്നേൽ, ജിനു വാട്ടപ്പള്ളി, പി.വി.വിഷ്ണു, ടോബി തൈപ്പറമ്പിൽ, റെനി ബിജോയി, എൽസി ബെന്നി, ശ്രീലത ഹരിദാസ്, ബിജോയി ഈറ്റത്തോട്ട്, ജ്യോതിഷ് മാപ്പിളക്കുന്നേൽ, ആന്റോ വെള്ളാപ്പാട്ട്, എബിൻ മാർട്ടിൻ, വിമൽകുമാർ, പീറ്റർ കിഴക്കേമല, സാബു മുളങ്ങാശേരി എന്നിവർ പ്രസംഗിച്ചു.

റോഡ് ഷോയുമായി തുഷാർ
പാലാ ∙ എൻഡിഎ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളി റോഡ് ഷോ നടത്തി. റബർ കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നും റബറിന് 250 രൂപ വില ലഭ്യമാക്കുമെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. 

ചെത്തിമറ്റത്ത് നിന്നാരംഭിച്ച റോഡ് ഷോ ബിജെപി സംസ്ഥാന സമിതിയംഗം പി.ജെ.തോമസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജന.സെക്രട്ടറി പ്രകാശ് ബാബു, സംസ്ഥാന സമിതി അംഗങ്ങളായ പ്രഫ.ബി.വിജയകുമാർ, എൻ.കെ.ശശികുമാർ, സോമശേഖരൻ തച്ചേട്ട്, രൺജിത്ത് ജി.മീനാഭവൻ, ബിഡിജെഎസ് നിയോജക മണ്ഡലം പ്രസിഡന്റ് സുരേഷ് ഇട്ടിക്കുന്നേൽ എന്നിവർ പ്രസംഗിച്ചു. കടപ്പാട്ടൂർ, വെള്ളിയേപ്പള്ളി, പന്തത്തല, മേവട, കൊഴുവനാൽ, മുത്തോലി, വള്ളിച്ചിറ, വലവൂർ, നെച്ചിപ്പുഴൂർ, ഏഴാച്ചേരി, രാമപുരം, കൂടപ്പുലം, അമനകര, പിഴക്, നീലൂർ, കുറുമണ്ണ് എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം റോഡ് ഷോ കൊല്ലപ്പള്ളിയിൽ സമാപിച്ചു. ബിജെപി ജില്ല പ്രസിഡന്റ് ലിജിൻലാൽ, ജില്ല ഉപാധ്യക്ഷ മിനർവ മോഹൻ, ജില്ല ലീഗൽ സെൽ കൺവീനർ ജോയി മാത്യു, ബിനീഷ് ചൂണ്ടച്ചേരി, ജി.അനീഷ്, ആർ.മുരളീധരൻ, സരീഷ്, അനീഷ് പുല്ലുവേലിൽ, സജീവ് വയലാ, ഡിക്സൺ മല്ലികശേരി, സിബി ചിന്നൂസ്, ബിനു കുന്നുംപുറം എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com