ADVERTISEMENT

ചങ്ങനാശേരി ∙ ഐശ്വര്യത്തിന്റെയും സമ്പൽസമൃദ്ധിയുടെയും ആഘോഷമായ വിഷുപ്പുലരിയിൽ ഇന്ന് നാട്. വിഷു ആഘോഷം പൊടിപൊടിക്കാനുള്ള തിരക്കിലായിരുന്നു ഇന്നലെ നാടും നഗരവും. കനത്ത വേനൽച്ചൂടിലും വിഷു ആഘോഷിക്കാനുള്ള അവസാന വട്ട ഓട്ടപ്പാച്ചിലിനായി ജനം വഴിയിലേക്കിറങ്ങി. വിഷുക്കണി ഒരുക്കുന്നതിൽ പ്രധാനമായ ശ്രീകൃഷ്ണ വിഗ്രഹങ്ങൾ വഴിയോരങ്ങളിൽ ദിവസങ്ങൾക്കു മുൻപേ വിൽപന ആരംഭിച്ചിരുന്നു.

കൂടാതെ കണിവെള്ളരി, ആപ്പിൾ, മുന്തിരി, കൈതച്ചക്ക ഉൾപ്പെടെയുള്ള സാധനങ്ങളുടെ വിൽപനയും തകൃതിയായി നടന്നു. വസ്ത്രവ്യാപാര ശാലകളിലും ഇന്നലെ തിരക്കുള്ള ദിവസമായിരുന്നു. റോഡരികിലും പുരയിടങ്ങളിലും നിന്ന കൊന്നപ്പൂക്കൾ പലതും ഉച്ചയ്ക്ക് മുൻപേ തന്നെ ആളുകളെത്തി സ്വന്തമാക്കിയിരുന്നു. വഴിയോരങ്ങളിൽ കൊന്നപ്പൂക്കച്ചവടവും ഉഷാറായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com