ADVERTISEMENT

കടുത്തുരുത്തി∙ കാട് കയറി മൂടി സാമൂഹ്യവിരുദ്ധരുടെയും മദ്യപാനികളുടെയും താവളമായിരുന്ന കടുത്തുരുത്തിയിലെ ജലസേചന വകുപ്പിന്റെ പഴയ ഓഫിസിൽ ശുചീകരണം നടത്തി കടുത്തുരുത്തി സെന്റ് കുര്യാക്കോസ് പബ്ലിക് സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിനി ലയ മരിയ ബിജു.

laya-maria-biju-2

2004ല്‍ അന്ന് മന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണനാണ് ഓഫിസ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. ചുള്ളി തോടിന്റെ അരികിൽ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിൽ സ്ഥിരമായി വെള്ളം കയറുന്നതും ഫയലുകളും ഓഫിസ് സാധനങ്ങളും നശിക്കുന്നതും പതിവായിരുന്നു. ഒരു വർഷം മുൻപ് ഈ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഓഫിസ് കടുത്തുരുത്തി സിവിൽ സ്റ്റേഷനിലേക്ക് മാറ്റി. ഇതോടെ ഇവിടേക്ക് ആരും തിരിഞ്ഞു നോക്കാതായി. ഓഫിസും പരിസരവും കാട് കയറി. പരിസരം മദ്യപാനികളുടെ കേന്ദ്രമായി. ഓഫിസ് പരിസരത്തു കൂടി സഞ്ചരിക്കാൻ പോലും കഴിയാത്ത സ്ഥിതിയായിരുന്നു.

വിഷു ദിനത്തിൽ ലയ മരിയ മാതാപിതാക്കളുടെ പിന്തുണയോടെയാണ് ഓഫിസ് കെട്ടിടവും പരിസരവും വൃത്തിയാക്കിയത്. കെട്ടിടത്തിൽ കയറിയിരുന്ന കാട് വെട്ടി നീക്കി. മാറാലയും ചിതലും നീക്കി. പരസരത്തെ കാടും വെട്ടിത്തെളിച്ചും. പരിസരമാകെ അടിച്ചു വൃത്തിയാക്കി. അനിയൻ ലീൻ ബി. പുളിക്കൻ സഹായത്തിന് കൂടിയെങ്കിലും പരുക്കേറ്റതിനാൽ പിൻമാറി. സ്കൂൾ മാനേജർ ഫാ. ബിനോ ചേരിയിൽ, പ്രിൻസിപ്പൽ ഫാ. അജീഷ് കുഞ്ചിറക്കാട്ട്, അധ്യാപിക ഷിജിമോൾ ജോസ്, സംഗീത എന്നിവരാണ് ലയ മരിയയ്ക്ക് മാർഗനിർദേശങ്ങൾ നൽകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com