ADVERTISEMENT

പുതുപ്പള്ളി∙ കനത്തച്ചൂടിൽ ആനകളെയും മേളക്കാരെയും കിലോമീറ്ററുകളോളം നടത്തിച്ചുള്ള എഴുന്നള്ളിപ്പ് ഒഴിവാക്കി മതിൽക്കെട്ടിനകത്ത് ഉത്സവ ആറാട്ട്  നടത്തി എറികാട് വിശ്വകർമ ദേവക്ഷേത്രം. ഉത്സവസമാപനത്തിനു വിഷുനാളിൽ നടത്തിയ ആറാട്ടാണ് ശ്രദ്ധേയമായത്. മുൻ വർഷങ്ങളിൽ തൃക്കോവിൽ മഹാദേവ ക്ഷേത്രക്കുളത്തിലായിരുന്നു ആറാട്ടുചടങ്ങുകൾ.

തൃക്കോവിലിലെ കുളത്തിൽ സന്ധ്യയ്ക്ക് ആറാട്ടിനു ശേഷം മൂന്നര കിലോമീറ്റർ ചുറ്റി സ്വീകരണം ഏറ്റുവാങ്ങി ക്ഷേത്രത്തിൽ തിരികെ എത്തുമ്പോഴേക്കും അർധരാത്രിയാകുമായിരുന്നു. കൂടാതെ വലിയ സാമ്പത്തികച്ചെലവും. തിരിച്ചെഴുന്നള്ളിപ്പ് രാത്രിയിലായതിനാൽ വഴി നീളെ വൈദ്യുതാലങ്കാരം വേണ്ടിവരുമായിരുന്നു. നെൽപറ എടുക്കുന്നതിനു പുറമേ ആനയ്ക്കുള്ള തീറ്റയും വെള്ളവും വഹിച്ചുള്ള വാഹനവും അകമ്പടിയാകുന്നതിനാൽ റോഡിൽ ഗതാഗതക്കുരുക്ക് പതിവായിരുന്നു. പള്ളിവേട്ടയ്ക്കും പിറ്റേന്ന് ആറാട്ടിനുമാണ് ആനകളെ ഉപയോഗിച്ചിരുന്നത്. 

വനംവകുപ്പും പൊലീസും ആനകളെ എഴുന്നള്ളിക്കുന്നതിന് ഇത്തവണ കർശന നിബന്ധനകൾ വച്ചതോടെ ചടങ്ങുകൾ ലഘൂകരിക്കാൻ ഉത്സവ കമ്മിറ്റി തീരുമാനിച്ചു. തന്ത്രി തിരുവല്ല ആറ്റുപുറത്തില്ലം പരമേശ്വരൻ പോറ്റിയുടെ ഉപദേശം അനുസരിച്ച് ക്ഷേത്രവളപ്പിൽ മതിൽക്കെട്ടിനകത്ത്  തന്നെ വലിയ ഉരുളിയിൽ വെളളം നിറച്ച് വിധിപ്രകാരമുള്ള പൂജാവിധികളോടെയാണ് ആറാട്ടു  നടത്തിയത്. പ്രകാശ് സോമൻ പ്രസിഡന്റും കെ.എസ്.രാജു സെക്രട്ടറിയുമായ ഉത്സവ കമ്മിറ്റി നേതൃത്വം നൽകി. ഭക്തജനങ്ങൾക്ക് ഒന്നാം ഉത്സവം മുതൽ നിറപറ വഴിപാട് നടത്തുന്നതിനു സൗകര്യം  ഒരുക്കി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com