ADVERTISEMENT

ചോറ്റാനിക്കര ∙ മനം നിറയെ കണികണ്ട് ഭക്തിസാന്ദ്രമായി ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ ആയിരങ്ങൾ വിഷു ദർശനം നടത്തി. പുലർച്ചെ 2.30 മുതൽ ആരംഭിച്ച വിഷുക്കണി ദർശനത്തിന് ആയിരങ്ങളാണെത്തിയത്. ‌ശ്രീകോവിലിന്റെ മുഖമണ്ഡപത്തിലാണു കണി കാണാൻ സൗകര്യമൊരുക്കിയത്. മകം നാളിൽ അണിയുന്ന വിശേഷാൽ തങ്ക ഗോളകയും സഹസ്രനാമ മാലകളും ചാർത്തി സർവാഭരണ വിഭൂഷിതയായി പുഷ്പാലങ്കാങ്ങളോടെയാണു ദേവി ഭക്തർക്കു ദർശനം നൽകിയത്. ചടങ്ങുകൾക്കു മേൽശാന്തിമാരായ ടി.പി. കൃഷ്ണൻ നമ്പൂതിരി, സി.എസ്. രാമചന്ദ്രൻ എമ്പ്രാന്തിരി എന്നിവർ കാർമികത്വം വഹിച്ചു. ഉച്ചയ്ക്കു വിഷു സദ്യ നടന്നു.

ചോറ്റാനിക്കര മുരളീധര മാരാരുടെ പ്രമാണത്തിൽ മേളത്തോടെയും ഉദയനാപുരം ഉദയകുമാർ, വൈക്കം ഉദയൻ എന്നിവരുടെയും സംഘത്തിന്റെയും നാഗസ്വരത്തോടെയും കാഴ്ചശീവേലിയും വിഷുവിളക്ക് ഉത്സവത്തോടനുബന്ധിച്ചു ശാസ്താവിനു 101 നാളികേരം ഉടയ്ക്കലും നടന്നു. രാത്രി ചോറ്റാനിക്കര വിജയൻ മാരാരുടെ പ്രമാണത്തിൽ പഞ്ചവാദ്യത്തോടെ നടന്ന 3 ഗജവീരന്മാർ അണിനിരന്ന വിളക്കിനെഴുന്നള്ളിപ്പോടെയാണ് ഉത്സവം സമാപിച്ചത്. ഉത്സവത്തോടനുബന്ധിച്ചു മുന്നൂറോളം പേർ അണിനിരന്ന രാമായണം മെഗാ തിരുവാതിരയും രാത്രി കഥകളിയും അരങ്ങേറി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com