ADVERTISEMENT

കോട്ടയം ∙ അപുവും മക്കളും പാടും. കൂടെ ഫ്രാൻസിസ് ജോർജിനു വേണ്ടി വോട്ടും ചോദിക്കും.യുഡിഎഫ് സ്ഥാനാർഥി കെ.ഫ്രാൻസിസ് ജോർജിനു വേണ്ടി വോട്ട് ചോദിച്ച് കേരള കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫിന്റെ മകൻ അപു ജോൺ ജോസഫും കൊച്ചുമക്കളായ ജോസഫ് പി.ജോണും ജോർജ് പി.ജോണുമാണു പാലായിൽ പാടുന്നത്. കേരള കോൺഗ്രസ് ഉന്നതാധികാര സമിതിയംഗം കൂടിയാണു അപു. തിരഞ്ഞെടുപ്പ് പര്യടനത്തിനിടെ സിഎംഎസ് കോളജിനു മുന്നിൽ വച്ചുള്ള അപുവിന്റെ പാട്ട് നേരത്തേതന്നെ ശ്രദ്ധ നേടിയിരുന്നു. 

ജോസഫ് പി.ജോൺ ചെന്നൈയിലെ എ.ആർ. റഹ്മാൻ അക്കാദമിയിൽ മ്യൂസിക് ഡിപ്ലോമ കോഴ്സിന് അടുത്തിടെയാണു ചേർന്നത്. ഇളയ മകൻ ജോർജ് കോട്ടയം പള്ളിക്കൂടം സ്കൂളിൽ 9ാം ക്ലാസ് വിദ്യാർഥിയാണ്. ഇരുവരും ഗിറ്റാർ വായിക്കും.പാലാ ടൗൺ ബസ് സ്റ്റാൻഡിനു സമീപം തിങ്കളാഴ്ച വൈകിട്ട് 6ന് യുഡിഎഫ് യുവജന– വിദ്യാർഥി സംഗമത്തിലും ഗാനസന്ധ്യയിലുമാണ് ഇവർ പാടുന്നത്. കേരള കോൺഗ്രസ് ഉന്നതാധികാര സമിതിയംഗം സേവി കുരിശുവീട്ടിലിന്റെ മകൻ എമിൽ സേവിയാണു ഡ്രമ്മിൽ അകമ്പടി നൽകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com