ADVERTISEMENT

പാമ്പാടി ∙ പൊന്തൻപുഴ വനത്തിലെത്തിച്ചു മദ്യം നൽകിയശേഷം ആസിഡ് ഒഴിച്ചതിനെത്തുടർന്നു പൊള്ളലേറ്റു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ആനിക്കാട് മുക്കാലി പാണാമ്പടം പി.കെ.സുമിത്ത് (30) ആണു മരിച്ചത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഞായറാഴ്ചയായിരുന്നു മരണം.

മുൻവൈരാഗ്യത്തെത്തുടർന്ന് ഇടുക്കി അയ്യപ്പൻകോവിൽ പരപ്പ് വെട്ടുകുഴിയിൽ സാബു ദേവസ്യ (40), കൊടുങ്ങൂർ പാണപ്പുഴ പടന്നമാക്കൽ ജി.പ്രസീദ് (രാജു – 52 ) എന്നിവർ ചേർന്നാണു 13ന് സുമിത്തിനെ ആക്രമിച്ചതെന്നു പൊലീസ് പറഞ്ഞു. ഇരുവരെയും മണിമല പൊലീസ് പിടികൂടിയിരുന്നു.

വനത്തിൽനിന്നു പ്ലാച്ചേരിയിലെ റോഡിലേക്ക് ഓടിയെത്തിയ സുമിത്തിനെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചതു റോഡിൽ പരിശോധന നടത്തുകയായിരുന്ന തിരഞ്ഞെടുപ്പ് നിരീക്ഷണസംഘമാണ്.സുമിത്തിന്റെ സംസ്കാരം ഇന്നു 11നു മുട്ടമ്പലം വൈദ്യുത ശ്മശാനത്തിൽ. ഭാര്യ: സൂര്യാമോൾ. മക്കൾ: ആരാധിക, അനുഷിക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com