ADVERTISEMENT

കോട്ടയം ∙ പോള കാരണം കടത്തുവഞ്ചി കടന്നുപോകാത്തതിനാൽ വോട്ടെടുപ്പിൽ പങ്കെടുക്കാനാകാതെ 15 കുടുംബങ്ങൾ. 30 പേർക്കു വോട്ട് ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്നു പ്രദേശവാസികൾ പറയുന്നു.തിരുവാർപ്പ് പഞ്ചായത്തിലെ 13ാം വാർഡിലെ വോട്ടർമാർക്കാണു പോള വിനയായത്. 4 കുടുംബങ്ങൾ ചേർന്നു വടംകെട്ടി അതിൽ പിടിച്ച് കടത്തുവള്ളം തുഴഞ്ഞാണു കഴിഞ്ഞ ദിവസങ്ങളിൽ ആറിന്റെ ഇക്കരെ എത്തിയത്. കാഞ്ഞിരം എസ്എൻഡിപി സ്കൂളായിരുന്നു 13ാം വാർഡിലെ വോട്ടർമാരുടെ പോളിങ് സ്റ്റേഷൻ.ഇവിടെ എത്താൻ കടത്തുവള്ളം മാത്രമാണ് ആശ്രയം.

12 ദിവസം മുൻപ് തണ്ണീർമുക്കം ബണ്ട് ഭാഗികമായി തുറന്നതിനാൽ കായലിലുണ്ടായിരുന്ന പോള കൊടുരാറിലേക്ക് എത്തി തിങ്ങി നിറഞ്ഞു. കൊടുരാറിന്റെയും വേമ്പനാട്ട് കായലിന്റെയും സംഗമ സ്ഥാനമായ പഴക്കനില വിളക്കുമരം മുതൽ 2 കിലോമീറ്റർ ദൂരത്തിൽ വെള്ളം പോലും കാണാൻ കഴിയാത്ത വിധമാണു പോള നിറഞ്ഞത്. തിരുവാർപ്പ് പഞ്ചായത്തിലെ മേക്കരിച്ചിറ, കരിന്നൂർ, 60ൽ ചിറ ഭാഗങ്ങളിൽ പോള നിറഞ്ഞതോടെ  പോളിങ് സ്റ്റേഷനിലേക്ക് എത്താൻ ആളുകൾക്ക് കഴിഞ്ഞില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com