വോട്ടെടുപ്പ് ദിവസം കോട്ടയത്തെ ചൂട് ശരാശരിയിലും 2.7% കൂടുതൽ
Mail This Article
×
കോട്ടയം ∙ പോളിങ് ദിനത്തിൽ വോട്ടർമാർക്കും പോളിങ് ഉദ്യോഗസ്ഥർക്കും വില്ലനായി ചൂട്. 36.6 ഡിഗ്രിയായിരുന്നു വോട്ടെടുപ്പ് ദിനത്തിൽ കോട്ടയത്തെ പകൽച്ചൂട്. ശരാശരിയിലും 2.7 ശതമാനം കൂടുതൽ. കനത്ത ചൂടിൽ വോട്ടിങ്ങിനായി ദീർഘസമയം ക്യൂവിൽ നിൽക്കേണ്ടി വന്നതിൽ വോട്ടർമാരിൽ പലരും അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. രാവിലെ 11നും വൈകിട്ട് 4നും ഇടയിൽ പോളിങ് ക്രമാതീതമായി കുറഞ്ഞതിനു കാരണമായി മുന്നണികൾ പറയുന്ന കാരണങ്ങളിലൊന്നും കനത്ത ചൂടാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.