ADVERTISEMENT

∙ നാലാൾ കൂടുന്നിടത്ത് ആദ്യ സംസാരം ചൂടിനെക്കുറിച്ചാണ്. പകൽ റോഡിലേക്ക് നോക്കിയാൽ ടാറിന് മുകളിൽ വെള്ളം തിളച്ച് നീരാവിയാകുന്നതു പോലെ കാണാം. വീട്ടിലിരുന്നാലും അന്തരീക്ഷത്തിലെ ഈർപ്പം കൂടിയിരിക്കുന്നതിനാൽ വിയർത്തൊലിച്ച് ക്ഷീണിച്ച് അവശരാകുന്ന അവസ്ഥ. രാത്രിയിലാകട്ടെ ഉഷ്ണിച്ച് വിയർത്ത് ഉറക്കം പോലും നഷ്ടമാകുന്നു.വിയർപ്പിനൊപ്പം ശരീരത്തെ സോഡിയവും പൊട്ടാസ്യവുമെല്ലാം കുറഞ്ഞു പോകുന്നതിനെക്കുറിച്ച് ഡോക്ടർമാരും മുന്നറിയിപ്പ് നൽകുന്നു. അൽപം കരുതിയാൽ ജീവൻ അപകടത്തിലാകുന്നത് തടയാമെന്ന് അവർ പറയുന്നു.

രോഗങ്ങളുള്ളവർ സൂക്ഷിക്കുക
∙ അൾട്രാവയലറ്റ് രശ്മികൾ ഏറെയുള്ള രാവിലെ 9.30നും വൈകിട്ട് 4.30നും ഇടയിൽ വെയിൽ കൊള്ളുന്നത് പരമാവധി ഒഴിവാക്കുക. പ്രത്യേകിച്ച് പ്രമേഹം, രക്തസമ്മർദം, വൃക്കരോഗങ്ങൾ, ഹൃദ്രോഗം എന്നിവ ഉള്ളവർ.
∙ സൺ സ്ക്രീൻ ലോഷനുകളിൽ എസ്പിഎഫ് (സൺ പ്രൊട്ടക്ടീവ് ഫാക്ടർ) 50 എങ്കിലും ഉള്ളവ വാങ്ങുക. അതിൽ താഴെയുള്ളവ യുവി രശ്മികളെ ചെറുക്കില്ല.
∙ പരമാവധി അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.

∙ അടച്ചിട്ട കാറുകളിലും മറ്റും ഇരിക്കുന്നത് ഒഴിവാക്കുക.
∙ പച്ചവെള്ളം കുടിക്കുന്നതിനൊപ്പം ഉപ്പിട്ട കഞ്ഞിവെള്ളം, മോരുംവെള്ളം, കരിക്കിൻ വെള്ളം, ഒആർഎസ് എന്നിവയും ഉപയോഗിക്കുക.
∙ വിയർപ്പിനൊപ്പം സോഡിയം, പൊട്ടാസ്യം എന്നിവ നഷ്ടമാകുമ്പോഴാണ് ഹൃദ്രോഗവും അനുബന്ധ പ്രശ്നങ്ങളും ഉണ്ടാകാൻ സാധ്യത കൂടുതൽ.
∙ കാർബണേറ്റഡും കളർ ചേർത്തതുമായ ശീതള പാനീയങ്ങൾ ഒഴിവാക്കുക.
ഡോ.ജോളിമോൻ ജോർജ്ഫിസിഷ്യൻമാതാ ഹോസ്പിറ്റൽ

‌കൊടുംചൂടിൽ തളർന്ന് നിർമാണ മേഖല
കുറവിലങ്ങാട് ∙ പൊള്ളുന്ന വേനൽച്ചൂടിൽ തളർന്ന് നിർമാണ മേഖല. ഓരോ ദിവസവും താപനില ഉയരുന്നതു മൂലം തൊഴിലാളികളുടെ എണ്ണം കുറയുന്നു. ചൂട് കൂടിയ ശേഷം നിർമാണ മേഖലയിൽ 30 മുതൽ 40 ശതമാനം വരെ ജോലികൾ കുറഞ്ഞതായി കരാറുകാർ പറയുന്നു. വെള്ളത്തിന്റെ ലഭ്യത കുറഞ്ഞതും ബാധിച്ചു. വീടുകളുടെ നിർമാണം ഉൾപ്പെടെ മുടങ്ങി.

ചൂട് കാലത്തെ തൊഴിൽ നിയന്ത്രണവും മേഖലയെ പ്രതിസന്ധിയിലാക്കി. മിക്ക സ്ഥലങ്ങളിലും അതിഥിത്തൊഴിലാളികളാണ് നിർമാണ മേഖലയിൽ കൂടുതലായി ജോലിയെടുക്കുന്നത്. രാവിലെ 7 മുതൽ ഇവരെ ജോലിക്കു നിയോഗിക്കാൻ സാധിക്കില്ല.  രാവിലെ 9നു മാത്രമേ ഇവർ ജോലി സ്ഥലത്ത് എത്തുകയുള്ളൂ.  തൊഴിലാളികളുടെ ലഭ്യതയിലും കുറവുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com