ADVERTISEMENT

എരുമേലി ∙ പെരുമഴയിൽ ആറുകളിൽ ജലനിരപ്പുയരുന്നു. ഉണങ്ങിക്കിടന്നിരുന്ന മീനച്ചിൽ, മണിമലയാറുകളിൽ വെള്ളത്തിന്റെ നിരപ്പ് അപകടനിരപ്പിന് അടുത്തു വരെയെത്തി. ജില്ലാ ‍ഹൈഡ്രോളജി വകുപ്പിന്റെ കണക്കു പ്രകാരം 3 ദിവസം കൊണ്ടാണു കിഴക്കൻ മേഖലയിൽ ഇങ്ങനെ വെള്ളം ഉയർന്നത്.  3 ദിവസം മുൻപു വരെ സ്കെയിൽ സ്ഥാപിച്ച പ്രദേശങ്ങളിൽ സ്കെയിലിന്റെ അടിവശം മുങ്ങാൻ പോലും വെള്ളമുണ്ടായിരുന്നില്ല. എന്നാൽ, മലയോരമേഖലയിലെ പെരുമഴയിൽ വെള്ളമുയർന്നു.

ഹൈഡ്രോളജി  വിഭാഗത്തിന്റെ വാട്ടർ ലവൽ സ്കെയിൽ വരെ വെള്ളം വറ്റി മണലിൽ ഉയർന്നുനിന്ന  മുണ്ടക്കയം കോസ്‌വേയുടെ ഭാഗം, 2) വാട്ടർ ലവൽ സ്കെയിൽ വരെ മണലിൽ ഉയർന്നുനിന്ന മുണ്ടക്കയം 
കോസ്‌വേയുടെ ഭാഗം. ഇപ്പോൾ നാലടിയിലേറെ ഇവിടെ 
ജലനിരപ്പുയർന്നു. മഴ ശക്തമാകുന്ന സമയത്തിവിടെ 10 അടി 
വരെ ജലനിരപ്പ് ഉയരാറുണ്ട്, 3) വറ്റിവരണ്ടു  പാറകൾ  തെളിഞ്ഞു കിടന്ന  പുല്ലക യാറിന്റെ  ആരംഭ  പ്രദേശം. ചിത്രം : മനോരമ
ഹൈഡ്രോളജി വിഭാഗത്തിന്റെ വാട്ടർ ലവൽ സ്കെയിൽ വരെ വെള്ളം വറ്റി മണലിൽ ഉയർന്നുനിന്ന മുണ്ടക്കയം കോസ്‌വേയുടെ ഭാഗം, 2) വാട്ടർ ലവൽ സ്കെയിൽ വരെ മണലിൽ ഉയർന്നുനിന്ന മുണ്ടക്കയം കോസ്‌വേയുടെ ഭാഗം. ഇപ്പോൾ നാലടിയിലേറെ ഇവിടെ ജലനിരപ്പുയർന്നു. മഴ ശക്തമാകുന്ന സമയത്തിവിടെ 10 അടി വരെ ജലനിരപ്പ് ഉയരാറുണ്ട്, 3) വറ്റിവരണ്ടു പാറകൾ തെളിഞ്ഞു കിടന്ന പുല്ലക യാറിന്റെ ആരംഭ പ്രദേശം. ചിത്രം : മനോരമ

ജില്ലയിലെ കിഴക്കൻമേഖലയിലെ  വെള്ളത്തിന്റെ അളവ്
∙ മീനച്ചിലാർ തീക്കോയി   0 31.798 34.45
      ചേരിപ്പാട്    0 17.411 19.37
∙ മണിമലയാർ  മുണ്ടക്കയം  0 56.771 60.79
      മണിമല   0 17.368 23.77
(കണക്കുകൾ: ജില്ലാ ഹൈഡ്രോളജി വകുപ്പ്, അളവുകൾ മീറ്ററിൽ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com