ADVERTISEMENT

പൊൻകുന്നം മുതൽ തൊടുപുഴ വരെ 50 കിലോമീറ്റർ സ്റ്റേറ്റ് ഹൈവേ 8ലൂടെ രാത്രിയാത്ര. നല്ല യാത്രാസുഖമുള്ള റോഡ്, പക്ഷേ, റോഡ് മുഴുവൻ ഇരുട്ടാണ്. ചില ഇടങ്ങളിൽ മാത്രം വൈദ്യുത പോസ്റ്റുകളിൽ ലൈറ്റുണ്ട്. മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം പോലെ അതു വെളിച്ചം പരത്തുന്നുണ്ട്. പണി തീർന്നപ്പോൾ റോഡിലെങ്ങും സോളർ ലൈറ്റുകൾ വച്ചിരുന്നു. പക്ഷേ, അവയെല്ലാം ഇപ്പോൾ ഉറക്കത്തിലാണ്. സോളർ ലൈറ്റുകളുടെ ബാറ്ററികൾ രായ്ക്കുരാമാനം ആരൊക്കെയോ മോഷ്ടിച്ചു കൊണ്ടുപോയി എന്നാണ് നാട്ടുകാർ പറയുന്നത്. കേടായി എന്ന് ഉത്തരവാദിത്തപ്പെട്ടവർ പറയുമ്പോൾ ഇരുട്ടുമാത്രം ബാക്കി. മന്ത്രിയും എംപിമാരും എംഎൽഎമാരും പാർട്ടി നേതാക്കൻമാരും ഇൗ വഴിയേ കുതിച്ചുപായാറുണ്ട്. ഒന്നേ പറയാനുള്ളൂ... കണ്ണടച്ച് ഇരുട്ടാക്കല്ലേ.

English Summary:

State Highway 8's Nighttime Peril: Thieves Leave Solar Street Lights Dormant

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com