ADVERTISEMENT

എരുമേലി ∙ മൂന്നു വശം വനവും ഒരു വശം പാമ്പാനദിയുമായി ചുറ്റപ്പെട്ടുക്കിടക്കുന്ന അരയാഞ്ഞിലിമണ്ണിലേക്കുള്ള കോസ്‌വേ മഴക്കാലത്ത് മുങ്ങിപ്പോകുന്നത് പതിവാണ്. കോസ്‌വേ മുങ്ങുമ്പോൾ അക്കരെയിക്കരെ പോകുന്നതിനുള്ള ഏക ആശ്രയം തൂക്കുപാലം ആയിരുന്നു. 2018 ലെ പ്രളയത്തിൽ തൂക്കുപാലം ഒലിച്ചുപോയതോടെ അരയാഞ്ഞിലിമണ്ണിലെ 2000 ജനങ്ങൾക്ക് പുറം ലോകവുമായുള്ള ബന്ധം ഇല്ലാതായി. രോഗികൾക്ക് മരുന്നു വാങ്ങാനോ ഭക്ഷണ സാധനങ്ങൾ വാങ്ങാനോ കഴിയാതെയായി. കുട്ടികൾക്ക് സ്കൂളിൽ പോകാനോ ജോലിക്കാർക്ക് ജോലിക്കു പോകാനോ കഴിയാതെ ഒറ്റപ്പെട്ടുപോകുന്ന സ്ഥിതി ഉണ്ടായി. 

4 വർഷം കഴിഞ്ഞിട്ടും അധികൃതരുടെ ഭാഗത്തുനിന്നും ഒരു നടപടിയും ഉണ്ടാകാത്തതുകൊണ്ട് ജനങ്ങൾ പിരിവെടുത്ത് നടപ്പാലം നന്നാക്കിയെടുക്കാൻ തീരുമാനിച്ചു. നാട്ടുകാർ പണം പിരിച്ച് പാലം നിർമാണം ആരംഭിച്ചു. നല്ല രീതിയിൽ പണി പുരോഗമിച്ചപ്പോൾ പ്രമോദ് നാരായൺ എംഎൽഎ അരയാഞ്ഞിലിമണ്ണിലെത്തി സർക്കാർ പുതിയപാലം നിർമിക്കുമെന്ന് നിർമിക്കുമെന്ന് പ്രഖ്യാപിച്ചു. ഇതോടെ ജനകീയമായി തുടങ്ങിയ പണി നിന്നുപോയി. എംഎൽഎ വാഗ്ദാനം ചെയ്ത പാലത്തിന്റെ നിർമാണ നടപടികൾ ഒരു വർഷമായിട്ടും ആരംഭിച്ചിട്ടില്ല. ഇപ്പോൾ വീണ്ടും മഴക്കാലം എത്തിയതോടെ കടുത്ത ആശങ്കയിലാണ് അരയാഞ്ഞിലിമണ്ണ് നിവാസികൾ.

പ്രതിഷേധിച്ചു
എരുമേലി ∙ അരയാഞ്ഞിലിമണ്ണ് പാലം നിർമാണത്തിലെ പ്രതിസന്ധിയിലും പ്രമോദ് നാരായൺ എംഎൽഎയുടെ വാഗ്ദാന ലംഘനത്തിനും പ്രതിഷേധിച്ച് പ്രതിഷേധ യോഗം നടത്തി. കെപിസിസി സെക്രട്ടറി റിങ്കു ചെറിയാൻ ഉദ്ഘാടനം ചെയ്തു. അലക്സ് പഴൂർ അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡന്റ്‌ ടി. കെ. സജു, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ്‌ സിബി താഴത്തില്ലത്ത്, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം കെ. എം. മാത്യു കാനാട്ട്, മണ്ഡലം പ്രസിഡന്റ് സിബി അഴകത്ത്, പ്രമോദ് രാജ് രാമൻ, ജോയ്ക്കുട്ടി തണ്ണിപ്പുരക്കൽ, മറിയാമ്മ കുര്യൻ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com