ADVERTISEMENT

പൊൻകുന്നം ∙ മധ്യവയസ്കയെ വീടുകയറി ആക്രമിച്ച കേസിൽ മൂന്നു പേർ അറസ്റ്റിൽ. ചിറക്കടവ് പുതിയാത്ത് വീട്ടിൽ പി.ആർ.അനീഷ് (38), കുഴിപ്പള്ളാത്ത് വീട്ടിൽ ബിനു ചന്ദ്രൻ (33), കൂവപ്പള്ളി വിഴിക്കത്തോട് ഭാഗത്ത് കളവട്ടത്തിൽ വീട്ടിൽ കെ.പി.അനിൽകുമാർ (39) എന്നിവരാണ് അറസ്റ്റിലായത്. പൊൻകുന്നത്ത് മധ്യവയസ്കയുടെ വീട്ടിൽ കയറി അസഭ്യം പറയുകയും ഉപദ്രവിക്കുകയും ചെയ്തു എന്നാണ് കേസ്. വീടിനുള്ളിലെ ഉപകരണങ്ങളും അടിച്ചു തകർത്തു. എസ്.എച്ച്.ഒ ടി.എസ്. ദിലീഷ്, മാഹിൻ സലിം, എം.ജെ.സുനിൽകുമാർ, ഷാജി ചാക്കോ, എൻ.ജി.പ്രിയ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com