ADVERTISEMENT

പാലാ∙ രക്തത്തിൽ പ്ലേറ്റ്‌ലെറ്റ് കുറയുന്ന രോഗത്തോട് പൊരുതുന്നതിനിടെ വീണ് ഇടുപ്പെല്ലിൽ ഗുരുതരമായി പരുക്കേറ്റ യുവതിയെ മാർ സ്ലീവാ മെഡിസിറ്റിയിൽ അതിവേഗ ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചു. പ്ലേറ്റ്‌ലെറ്റ് കുറഞ്ഞ അവസ്ഥയിൽ അമിത രക്തസ്രാവം ഉണ്ടായാൽ അപകടസാധ്യത വരുമെന്നതിനാൽ ഓർത്തോപീഡിക്സ് വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ഒ.ടി.ജോർജിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ ടീം 2 മണിക്കൂർ വേണ്ട ശസ്ത്രക്രിയ മുക്കാൽ മണിക്കൂറിനുള്ളിൽ പൂർത്തിയാക്കിയാണ് യുവതിയെ രക്ഷപ്പെടുത്തിയത്.

വർഷങ്ങളായി മൈലോഡിസ്പ്ലാസ്റ്റിക് സിൻഡ്രോം എന്ന രോഗം മൂലം പ്ലേറ്റ്‌ലെറ്റ് കുറയുന്നതിന് ചികിത്സയിലായിരുന്നു കോതമംഗലം സ്വദേശിനിയായ 46കാരി. ഗർഭകാലത്ത് അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്നു നടത്തിയ ബോൺമാരോ പരിശോധനയിലാണ് മൈലോഡിസ്പ്ലാസ്റ്റിക് സിൻഡ്രോം കണ്ടെത്തിയത്. തുടർന്ന് ഇവർ കേരളത്തിലും പുറത്തും വിവിധ ആശുപത്രികളിൽ ചികിത്സ തേടി. ഇതിനിടെ രണ്ടാഴ്ച മുൻപ്, വീടിന്റെ മുകള്‍ നിലയിൽ വസ്ത്രങ്ങൾ എടുക്കാൻ കയറുന്നതിനിടെ നടയിൽ തട്ടി വീണു. നടു തല്ലിയുള്ള വീഴ്ചയിൽ ഇടുപ്പെല്ലിൽ ഗുരുതരമായി പരുക്കേറ്റു. 

ശസ്ത്രക്രിയ നടത്തിയില്ലെങ്കിൽ വീണ്ടും എഴുന്നേറ്റ് നടക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടാകുമെന്ന് വിദഗ്ദ പരിശോധനയിൽ കണ്ടെത്തി. യുവതിയുടെ പ്രായം ഉൾപ്പെടെ പരിഗണിച്ചാണ് ഏറെ സൂക്ഷ്മതയോടെയുള്ള ശസ്ത്രക്രിയ തീരുമാനിച്ചത്. രക്തത്തിൽ പ്ലേറ്റ്‌ലെറ്റ് ആവശ്യത്തിനില്ലാത്തതിനാൽ ശസ്ത്രക്രിയ ഏറെ അപകടസാധ്യത നിറഞ്ഞതാണെന്ന വെല്ലുവിളിയും ഡോക്ടർമാർക്കു മുന്നിലുണ്ടായിരുന്നു. സുഖം പ്രാപിച്ച യുവതി ആശുപത്രി വിട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com