ADVERTISEMENT

താന്നിമറ്റം ∙ചുവടു ദ്രവിച്ച റബർമരം ട്രാൻസ്ഫോമറിനു മുകളിലേക്ക് അപകടകരമായി ചരിഞ്ഞതിനാൽ മുറിച്ചുനീക്കാൻ നിർദേശം നൽകിയെങ്കിലും മുറിച്ചത് സമീപത്തെ മറ്റൊരു മരം. താന്നിമറ്റം ജംക്‌ഷനു സമീപം ഗവ.ആർഐടി കോംപൗണ്ടിലെ റബർ മരം മുറിച്ചുനീക്കുന്നതിലാണ് അബദ്ധം പിണഞ്ഞത്. ട്രാൻസ്ഫോമറിനു മുകളിലേക്കു വീഴാറായി നിൽക്കുന്ന മരം മുറിക്കണമെന്നു കോളജ് അധികൃതരോടു നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. അപകടകരമായി നിൽക്കുന്ന മരം വെട്ടാതെ തൊഴിലാളികൾ മറ്റൊരു മരം മുറിച്ചുമാറ്റി സ്ഥലം കാലിയാക്കി. ദിവസവും നൂറുകണക്കിനു ആളുകൾ വന്നുപോകുന്ന ജംക്‌ഷനാണിത്. മഴക്കാലമായതിനാൽ അപകടസാധ്യതയേറെ. ദ്രവിച്ച മരം മുറിക്കണമെന്നാണു ജനകീയ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com