ADVERTISEMENT

കോട്ടയം ∙ യുഡിഎഫ് സ്ഥാനാർഥി കെ.ഫ്രാൻസിസ് ജോർജിന് കൂടുതൽ ഭൂരിപക്ഷം ലഭിച്ചത് പുതുപ്പള്ളി നിയോജക മണ്ഡലത്തിൽനിന്ന് – 27,103 വോട്ട്. 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന തോമസ് ചാഴികാടന് ലഭിച്ച ഭൂരിപക്ഷം 24,327 ആണ്. തോമസ് ചാഴികാടന് കഴിഞ്ഞ തവണ പുതുപ്പള്ളി മണ്ഡലത്തിൽനിന്ന് 63,811 വോട്ടും എൽഡിഎഫ് സ്ഥാനാർഥി വി.എൻ.വാസവന് 39,484 വോട്ടും എൻഡിഎ സ്ഥാനാർഥി പി.സി.തോമസിന് 20,911 വോട്ടും ലഭിച്ചു. ഇത്തവണ ഫ്രാൻസിസ് ജോർജിന് 59,077, എൽഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടന് 31,974, എൻഡിഎ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിക്കു 21,915 വോട്ട് എന്നിങ്ങനെ ലഭിച്ചു. യുഡിഎഫ് സ്ഥാനാർഥിയായിരിക്കെ കിട്ടിയതിനെക്കാൾ ചാഴികാടന് ഇത്തവണ 31,974 വോട്ടിന്റെ കുറവുവന്നു. കഴിഞ്ഞ തവണ വി.എൻ.വാസവൻ നേടിയ വോട്ടിനെക്കാളും 7,510 വോട്ടിന്റെ കുറവും ചാഴികാടനു വന്നു. എന്നാൽ കഴിഞ്ഞ തവണ പി.സി.തോമസ് നേടിയതിനെക്കാൾ 1,004 വോട്ടുകൾ തുഷാർ വെള്ളാപ്പള്ളി ഈ മണ്ഡലത്തിൽ നിന്ന് അധികമായി നേടി.

നക്ഷത്രത്തിളക്കത്തിൽ‌ കേരള കോൺ. ഓഫിസ്
സ്റ്റാർ ജംക്‌ഷനിലെ കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫിസ് ഇന്നലെ പെട്ടെന്ന് സ്റ്റാറായി! പടക്കത്തിന് എപ്പോൾ തീ കൊളുത്തണം, ലഡു എപ്പോൾ വിതരണം ചെയ്യണം എന്ന ചിന്തയിലായിരുന്നു നേതാക്കന്മാരും അണികളും. പൊതുവേ ഉറങ്ങിക്കിടക്കാറുള്ള ആസ്ഥാന മന്ദിരവും ആവേശം കൊണ്ട് ത്രസിച്ചതുപോലെ...! രാവിലെ മുതൽ നേതാക്കളും പ്രവർത്തകരും ഓഫിസിൽ എത്തിക്കൊണ്ടിരുന്നു. ഉച്ചയ്ക്ക് പാർട്ടി ചെയർമാൻ പി.ജെ.ജോസഫ് എംഎൽഎ കൂടി എത്തിയതോടെ പ്രവർത്തകരുടെ ആവേശം അണപൊട്ടി. ഫ്രാൻസിസ് ജോർജ് ത്രിവർണ ഷാൾ അണിയിച്ചു ജോസഫിനെ സ്വീകരിച്ചു. ജോസഫ് ഷാളെടുത്ത് തിരികെ ഫ്രാൻസിസ് ജോർജിനെ അണിയിച്ചു. യഥാർഥ കേരള കോൺഗ്രസ് ഏതാണെന്നു തെളിഞ്ഞതായി പി.ജെ.ജോസഫ് പറഞ്ഞു.

പ്രമുഖരുടെ ബൂത്തുകൾ ‘സേഫ്’പ്രമുഖരുടെ ബൂത്തുകളിൽ   വോട്ടിങ് നില ഇങ്ങനെ...
∙ ജോസ് കെ.മാണി വോട്ട് ചെയ്ത പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ (ബൂത്ത് നമ്പർ 128) തോമസ് ചാഴികാടന് 12 വോട്ട് ഭൂരിപക്ഷം.

∙ മോൻസ് ജോസഫ് എംഎൽഎ വോട്ട് ചെയ്ത പുഴിക്കോൽ സെന്റ് മാർത്താസ് യുപി സ്കൂളിൽ (ബൂത്ത് നമ്പർ 18) ഫ്രാൻസിസ് ജോർജിന് 156  വോട്ടിന്റെ ഭൂരിപക്ഷം.

∙ മാണി സി.കാപ്പൻ എംഎൽഎ വോട്ട് ചെയ്ത കാനാട്ടുപാറ ഗവ.പോളിടെക്‌നിക് കോളജിൽ (ബൂത്ത് നമ്പർ 119) ഫ്രാൻസിസ് ജോർജിന് 122 വോട്ട് ഭൂരിപക്ഷം.

∙ സി.കെ.ആശ എംഎൽഎ വോട്ട് ചെയ്ത വെച്ചൂർ ദേവീവിലാസം ഹയർ സെക്കൻഡറി സ്കൂളിൽ (ബൂത്ത് നമ്പർ 148) തോമസ് ചാഴികാടന് 385      വോട്ടിന്റെ ഭൂരിപക്ഷം.

∙ ചാണ്ടി ഉമ്മൻ എംഎൽഎ വോട്ട് ചെയ്ത പുതുപ്പള്ളി ജോർജിയൻ പബ്ലിക് സ്‌കൂളിൽ (ബൂത്ത് നമ്പർ126) ഫ്രാൻസിസ് ജോർജിന് 278 വോട്ട് ഭൂരിപക്ഷം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com