ADVERTISEMENT

ചങ്ങനാശേരി ∙ കുവൈത്തിൽ തീപിടിത്തത്തിൽ മരിച്ച യുവാക്കളുടെ വീടുകളിൽ ആശ്വാസവാക്കുകളുമായി കേരള, ഗോവ ഗവർ‌ണർമാർ എത്തി. ഇന്നലെ രാവിലെ 10.30നു പായിപ്പാട് കടുങ്ങാട്ടായ പാലത്തിങ്കൽ ഷിബു വർഗീസിന്റെ വീട്ടിലെത്തിയ ഗവർണർ ആരിഫ്  മുഹമ്മദ് ഖാൻ ഷിബുവിന്റെ ഭാര്യ റോസി തോമസിനെയും മൂന്നുവയസ്സുള്ള മകൻ എയ്ഡൻ വർഗീസിനെയും ആശ്വസിപ്പിച്ചു.  ഷിബുവിന്റെ ബന്ധുക്കളെയും അനുശോചനം അറിയിച്ചു.

തുടർന്ന് 11.45നു പാമ്പാടി സ്വദേശി ഇടിമാലിൽ സ്റ്റെഫിന്റെ വാടകവീട്ടിലെത്തിയ ഗവർണർ മാതാപിതാക്കളെയും സഹോദരങ്ങളായ ഫെബിൻ, കെവിൻ എന്നിവരെയും അനുശോചനമറിയിച്ചു. ‌തിരുവനന്തപുരത്തേക്കു മടങ്ങുംവഴി വൈകിട്ട് 6ന് ഇത്തിത്താനം കിഴക്കേടത്ത് പി.ശ്രീഹരിയുടെ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു. ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള രാവിലെ 11ന് ഇത്തിത്താനം കിഴക്കേടത്ത് വീട്ടിൽ പി.ശ്രീഹരിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com