ADVERTISEMENT

മേലുകാവ് ∙ വിനോദ സഞ്ചാര കേന്ദ്രമായ ഇല്ലിക്കൽക്കല്ലിലേക്കുള്ള വഴികളിൽ അപകടം പതിവാകുന്നു. കഴിഞ്ഞ ദിവസം കാർ മറിഞ്ഞ് ഒരാൾ മരിച്ചു. ഈ റോഡുകളിൽ കഴി‍ഞ്ഞ 6 മാസത്തിനിടെ അപകടങ്ങളിൽ 3 പേർ മരിക്കുകയും 30 പേർക്കു പരുക്കേൽക്കുകയും ചെയ്തു. 

ഇല്ലിക്കൽക്കല്ലിലേക്ക് വഴികൾ മൂന്ന്
∙ ഇല്ലിക്കൽക്കല്ലിലേക്കു 3 റോഡുകളുണ്ട്.
1. തീക്കോയി– മേലടുക്കം– ഇല്ലിക്കൽക്കല്ല്
2. മൂന്നിലവ്– മങ്കൊമ്പ് ക്ഷേത്രം– ഇല്ലിക്കൽക്കല്ല്
3. കാഞ്ഞിരംകവല– മേലുകാവ്– മേച്ചാൽ– നെല്ലാപ്പാറ– ഇല്ലിക്കൽക്കല്ല്. 
(ഈ വഴി മേലുകാവിൽ നിന്നു തിരിഞ്ഞാൽ ഇലവിഴാപ്പൂഞ്ചിറയ്ക്കു പോകാം)
∙ ഇതു കൂടാതെ തലനാട്– കാളക്കൂട്– ഇല്ലിക്കൽക്കല്ല് റോഡ് വഴി ഇല്ലിക്കൽക്കല്ലിന്റെ ഒരു വശത്തെ താഴ്‌വാരത്ത് എത്താം. പ്രധാന വ്യൂ പോയിന്റിനു സമീപം വാഹനത്തിൽ എത്താനാകില്ല)

തീക്കോയി – അടുക്കം – ഇല്ലിക്കൽക്കല്ല് റോഡിലെ പെര്യംമല വളവ്. പിന്നിൽ കാണുന്ന മലയാണ് ഇല്ലിക്കൽക്കല്ല്.
തീക്കോയി – അടുക്കം – ഇല്ലിക്കൽക്കല്ല് റോഡിലെ പെര്യംമല വളവ്. പിന്നിൽ കാണുന്ന മലയാണ് ഇല്ലിക്കൽക്കല്ല്.

അപകടം ഒഴിവാക്കാൻ എന്തൊക്കെ ചെയ്യാം?
∙ കൂടുതൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണം.
∙ റോഡിന്റെ ഓരോ ഭാഗത്തും വേഗപരിധി അടയാളപ്പെടുത്തി ബോർഡ് സ്ഥാപിക്കാം.
∙ വളവുകളിൽ ക്രാഷ് ബാരിയറുകൾ വേണം.
∙ റോഡിന്റെ വശങ്ങളിലെ പുല്ലും വള്ളിപ്പടർപ്പുകളും വെട്ടി ശരിയായ രീതിയിൽ റോഡ് പരിപാലിക്കണം.
∙ വാഹനം ഓടിക്കുന്നവർ കൂടുതൽ ജാഗ്രത പുലർത്തണം.
∙വാഹനം ഓടിക്കുമ്പോൾ കയറ്റം കയറുന്ന ഗിയറിൽത്തന്നെ ഇറക്കം ഇറങ്ങി പോകാൻ ശ്രദ്ധിക്കണം.
∙ അപകടകരമായ ഓവർടേക്കിങ്ങുകൾ പാടില്ല.
∙ മഴക്കാലത്ത് ഡ്രൈവിങ്ങിൽ കൂടുതൽ ശ്രദ്ധ വേണം.
∙ ഇല്ലിക്കൽക്കല്ല് പാർക്കിങ് ഗ്രൗണ്ടിൽ ഡിടിപിസി ഓഫിസ് ഉണ്ട്. ഇവിടെ നിന്നു ശരിയായ ഡ്രൈവിങ്ങിൽ ബോധവൽക്കരണത്തിനുള്ള ലഘുലേഖകൾ വിതരണം ചെയ്യാം.

അപകട കാരണങ്ങൾ ഇതൊക്കെ
∙ മലയോര റോഡിൽ വാഹനം ഓടിച്ചുള്ള പരിചയക്കുറവ്.
∙ ചെങ്കുത്തായ ഇറക്കങ്ങളും വളവുകളും ഉള്ള റോഡിൽ മുന്നറിയിപ്പ് ബോർഡുകൾ കുറവ്.
∙ ക്രാഷ് ബാരിയറുകൾ വളരെക്കുറവ്.
∙ റോഡിന്റെ വശങ്ങളിൽ പുല്ല് വളർന്നു നിൽക്കുന്നു.
∙ തീക്കോയി– മേലടുക്കം– ഇല്ലിക്കൽക്കല്ല് റോഡിൽ വെട്ടിയ പുല്ലുകൾ റോഡിൽത്തന്നെ കിടക്കുന്നു. റോഡരികിൽ വെട്ടിയിട്ട മരക്കഷണങ്ങളും ഭീഷണി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com