ADVERTISEMENT

കോട്ടയം ∙ ആലപ്പുഴയിലെ ബാറിൽ എത്തിയതു ഡൽഹി സ്വദേശിയായ കുപ്രസിദ്ധ മോഷ്‌ടാവ് ‘ബണ്ടി ചോർ’ എന്ന ദേവീന്ദർ സിങ് ആണോ എന്ന് ഉറപ്പില്ലെങ്കിലും കരുതിരിക്കാൻ കോട്ടയംകാരോടും പൊലീസിന്റെ അഭ്യർഥന. മുങ്ങുന്നിടത്തു പൊങ്ങുന്ന ആളല്ല ബണ്ടി ചോർ എന്നതിനാലാണു കോട്ടയവും കരുതിയിരിക്കാൻ പറയാൻ കാരണം.  ഡൽഹി, മുംബൈ, ബെംഗളൂരു, ചെന്നൈ, തിരുവനന്തപുരം എന്നിവയടക്കം വൻനഗരങ്ങളിലായി അഞ്ഞൂറോളം കേസുകളിൽ പ്രതിയാണ്.

വർഷങ്ങളോളം ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. നേരത്തേ മോഷണം അവസാനിപ്പിച്ച് ഡിറ്റക്ടീവ് ഏജൻസി തുടങ്ങിയെങ്കിലും വീണ്ടും മോഷണത്തിലേക്കു തിരിയുകയായിരുന്നു. മഴക്കാലം കൂടിയായതിനാൽ ബണ്ടിചോറിനെ കൂടുതൽ കരുതിയിരിക്കണമെന്നാണു പൊലീസിന്റെ നിർദേശം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com