ADVERTISEMENT

കോട്ടയം ∙ ആകാശപ്പാത വിഷയത്തിൽ റോഡ് സുരക്ഷാ വിഭാഗത്തിനു നൽകിയ റിപ്പോർട്ടിൽ അതു പൊളിക്കണോ വേണ്ടയോ എന്നു പറഞ്ഞിട്ടില്ലെന്നു കലക്ടർ വി.വിഘ്നേശ്വരി. പ്രസ് ക്ലബ്ബിൽ മുഖാമുഖം പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു. കോട്ടയം ജില്ലയിലെ രാഷ്ട്രീയനേതൃത്വം നല്ലവരാണെന്നും ഇതുവരെ തലവേദനകളൊന്നും സൃഷ്ടിച്ചിട്ടില്ലെന്നും കലക്ടർ പറഞ്ഞു. ജില്ലയിൽ വന്നിട്ട് 400 ദിവസം പിന്നിട്ടു. ജനങ്ങൾ നല്ല മനസ്സുള്ളവരാണ്. വിദ്യാഭ്യാസ മേഖലയിലും ഭിന്നശേഷിക്കാരുടെ മേഖലകളിലും നല്ല സേവനം നൽകാൻ കഴിഞ്ഞതു സന്തോഷം നൽകുന്നു. തകർന്ന ചില റോഡുകളുടെ വിഷയത്തിൽ ഇടപെടാനും കഴിഞ്ഞു. 

സ്കൂൾ വിദ്യാർഥികളുടെ ലഹരി ഉപയോഗം കൂടുന്നതു ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ജില്ലാ ഭരണകൂടം, ജില്ലാ പഞ്ചായത്ത്, എക്സൈസ്, പൊലീസ് സംയുക്ത നേതൃത്വത്തിൽ അടുത്ത മാസം മുതൽ പുതിയ പദ്ധതി നടപ്പാക്കും. ഇതിനുള്ള നടപടികൾ പൂർത്തിയാക്കി. ജില്ലയിലെ തീർഥാടന കേന്ദ്രങ്ങൾ കോർത്തിണക്കി ടൂറിസം സർക്കീറ്റ് വികസിപ്പിക്കണം. ഇല്ലിക്കൽക്കല്ല്, ഇലവീഴാപ്പൂഞ്ചിറ, വാഗമൺ മേഖലകളെ ബന്ധിപ്പിച്ചാൽ ടൂറിസത്തിന് ഉണർവു ലഭിക്കും.

ദമ്പതിലീവ് നൽകണമെന്ന് അഭിപ്രായം
∙ സ്വീഡൻ, ഫിൻലൻഡ് തുടങ്ങി നോർവീജിയൻ രാജ്യങ്ങളിൽ പ്രസവാവധി ഭാര്യയ്ക്കും ഭർത്താവിനും നൽകുന്ന രീതിയുണ്ട്. 2 പേർക്കും ഒരുമിച്ച് 6 മാസം അവധി നൽകും. ഇതൊരു നല്ല രീതിയാണ്.  സ്ത്രീകൾക്കെതിരായ അതിക്രമം സംബന്ധിച്ച് ഒരു പരാതി മാത്രമാണു ലഭിച്ചത്. അതു വയനാട്ടിൽ നിന്നു കോട്ടയത്തേക്കു ബസ് യാത്ര നടത്തിയ വീട്ടമ്മയ്ക്കുണ്ടായ ബുദ്ധിമുട്ടിനെക്കുറിച്ചാണെന്നും കലക്ടർ വി.വിഘ്നേശ്വരി പറഞ്ഞു. ജില്ലയിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ കുറവാണെന്നും ചൂണ്ടിക്കാട്ടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com