ADVERTISEMENT

കോട്ടയം ∙ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി കോട്ടയവും (ഐഐഐടികെ) കേരള കാർഷിക സർവകലാശാലയും (കെഎയു) നൂതന സാങ്കേതിക വിദ്യയുടെ സംയോജനത്തിലൂടെ ഇന്ത്യൻ കൃഷി രീതിയിൽ തന്ത്രപ്രധാനമായ ‌മാറ്റങ്ങൾ കൊണ്ടുവരാൻ സാങ്കേതിക പങ്കാളിത്തം പ്രഖ്യാപിച്ചു. ഐഐഐടി കോട്ടയം റജിസ്ട്രാർ ഡോ. എം.രാധാകൃഷ്ണനും കെഎയു റജിസ്ട്രാർ ഡോ. സക്കീർ ഹുസൈനും ചേർന്നാണ് കരാറിൽ ഒപ്പുവച്ചത്.

കാർഷിക മേഖലയെ പരിവർത്തനം ചെയ്യുന്നതിനുള്ള സാങ്കേതികവിദ്യയുടെ സാധ്യതകൾ പര്യവേക്ഷണം ചെയ്യുന്നതിനാണ് കാർഷിക സർവകലാശാലയുമായി സഹകരിക്കുന്നതെന്ന് ഐഐഐടി കോട്ടയം ഡയറക്ടർ ഡോ. രാജീവ് വി. ധരസ്കർ പറഞ്ഞു. കർഷകരുടെ ഉപജീവനമാർഗം മെച്ചപ്പെടുത്താൻ കാർഷിക സർവകലാശാല പ്രതിജ്ഞാബദ്ധമാണെന്ന് കെഎയു ഡയറക്ടർ ഇൻ എഡ്യൂക്കേഷൻ ഡോ. ഗോപകുമാറും വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com