ADVERTISEMENT

കോട്ടയം∙ കോടിമത എന്‍എസ്എസ് കരയോഗത്തിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. കരയോഗത്തിന്റെ 90-ാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കരയോഗം പ്രസിഡന്റ് കെ.എസ്.ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

സെക്രട്ടറി മോഹൻ കെ.നായർ റിപ്പോർട്ടും വരവുചെലവു കണക്കും ബജറ്റും അവതരിപ്പിച്ചു. അംഗങ്ങൾക്കുള്ള പെൻഷൻ വിതരണം യൂണിയൻ പ്രസിഡന്റ് ബി.ഗോപകുമാർ നിർവഹിച്ചു. വൈദ്യസഹായം, കുട്ടികൾക്കുള്ള എൻഡോവ്മെന്റുകൾ എന്നിവ വനിതാ യൂണിയൻ കമ്മിറ്റി അംഗം ആർ.ജയശ്രീ വിതരണം ചെയ്തു. മുനിസിപ്പൽ കൗൺസിലർ എൻ.ജയചന്ദ്രൻ, അഡ്വ. അജിത്കുമാർ, പ്രേമാ മോഹൻ, എം.ജയകമാർ, മിനി സുരേഷ് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com