ADVERTISEMENT

കോട്ടയം ∙ സ്കൂൾ കെട്ടിടം ഒഴിയാതെ പെരുന്തേനീച്ച. കാരാപ്പുഴ ഗവ ഹയർ സെക്കൻഡറി സ്കൂളിൽ ഒന്ന് മുതൽ 7 ക്ലാസുകൾക്ക്  മൂന്നാം ദിവസവും അവധി. 8 മുതൽ 10 വരെ ക്ലാസുകൾ സമീപത്തെ പഴയ കെട്ടിടത്തിലേക്കു മാറ്റി.  കഴിഞ്ഞ ദിവസം മൂന്നാം നിലയിലാണ് തേനീച്ച കൂടുകൂട്ടിയത്.   വനംവകുപ്പ് അംഗീകൃത റെസ്ക്യൂവർ പൂഞ്ഞാർ സ്വദേശി മുഴിയാങ്കൽ ജോർജിനെ എത്തിച്ച് തേനീച്ചക്കൂട് ഇളക്കിമാറ്റി. സ്കൂൾ കെട്ടിടത്തിന്റെ മുകൾ ഭാഗത്തെ സൺ ഷെയ്ഡിൽ തേനീച്ച കൂട്ടത്തോടെ വീണ്ടുമെത്തി.

വനംവകുപ്പ് സ്ഥലത്ത് പരിശോധന നടത്തി. നഗരസഭയാണ് തേനീച്ചയെ നീക്കം ചെയ്യേണ്ടതെന്ന് വനംവകുപ്പു പറയുന്നു. അതേസമയം ആരോഗ്യവകുപ്പ് പറയുന്നത് വനംവകുപ്പാണ് തേനീച്ച ക്കൂടു മാറ്റേണ്ടതെന്ന്. ഇതോടെ എന്തു തുടർനടപടി സ്വീകരിക്കുമെന്ന ആശങ്കയിലാണ് സ്കൂൾ അധികൃതർ. തേനീച്ച കാരണം 3 ദിവസം ക്ലാസ് നഷ്ടപ്പെട്ടതോടെ ക്ലാസ് മുറിയിൽ തേനീച്ചകളിലിരുന്ന് പഠിക്കുന്ന ദൃശ്യം എഐ എഫക്ടിൽ സൃഷ്ടിച്ചിരിക്കുകയാണ് കാരാപ്പുഴ ഗവ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകർ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com