ADVERTISEMENT

കുറുപ്പന്തറ ∙ വർ‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം കോടതി ഇടപെടലിലൂടെ മാഞ്ഞൂർ പഞ്ചായത്ത് ബസ്‌ സ്റ്റാൻഡിൽ ബസുകൾ കയറിത്തുടങ്ങി. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും സ്റ്റാൻഡിൽ ബസുകൾ കയറാൻ പഞ്ചായത്ത് നടപടി സ്വീകരിച്ചിരുന്നില്ല. കോടതിയലക്ഷ്യ നടപടിയിൽ മാഞ്ഞൂർ പഞ്ചായത്ത് സെക്രട്ടറി മാർട്ടിൻ ജോർജിനു കോടതി നോട്ടിസ് അയച്ചിരുന്നു. തുടർന്നു സ്റ്റാൻഡിൽ അടിസ്ഥാനസൗകര്യങ്ങളൊരുക്കി. ഇന്നലെ മുതൽ ബസുകൾ കയറിത്തുടങ്ങി.

 മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ ബി.ജയപ്രകാശിന്റെ നേതൃത്വത്തിൽ ഗതാഗത വകുപ്പും പൊലീസും പഞ്ചായത്ത് സെക്രട്ടറി മാർട്ടിൻ ജോർജും ഇന്നലെ സ്റ്റാൻഡിലെത്തി. കെഎസ്ആർടിസി ബസുകളടക്കം കോട്ടയം– എറണാകുളം റൂട്ടിലും വൈക്കം റൂട്ടിലും സർവീസ് നടത്തുന്ന ബസുകൾ സ്റ്റാൻഡിൽ കയറുന്നതിനു നടപടികൾ സ്വീകരിച്ചു. സ്റ്റാൻഡിൽ കയറാത്ത ബസുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഗതാഗതവകുപ്പും പൊലീസും അറിയിച്ചു.

കുറുപ്പന്തറ ജംക്‌ഷൻ വികസനം നടപ്പാക്കണം. ജംക്‌ഷൻ വികസനത്തിനായി സ്ഥലം വിട്ടു നൽകിയിട്ട് വർഷങ്ങളായി. അധികൃതരുടെ അനാസ്ഥ മൂലം സ്ഥലമെടുപ്പ് പോലും ഇതുവരെ നടത്തിയിട്ടില്ല. 

2 ലക്ഷത്തോളം രൂപയുടെ നവീകരണമാണ് സ്റ്റാൻഡിൽ നടത്തിയത്. എല്ലാ ബസുകളും സ്റ്റാൻഡിൽ കയറുകയും യാത്രക്കാരെ കയറ്റിയിറക്കുകയും വേണം. പഞ്ചായത്ത് സ്വീകരിച്ച നടപടികൾ കോടതിയെ അറിയിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com