ADVERTISEMENT

കടുത്തുരുത്തി ∙ വലിയ പാലത്തിലെ നടപ്പാതയിലൂടെ പോകുന്ന കാൽനടയാത്രക്കാർ സൂക്ഷിക്കുക. നിങ്ങൾക്ക് ഇഴജന്തുക്കളുടെ കടിയേൽക്കാതിരുന്നാൽ ഭാഗ്യം.  നടപ്പാതയുടെ ഇരുവശത്തും കാടു വളർന്നതോടെ ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമായി. ഇവിടെ സ്ഥാപിച്ച കമ്പിവല വീണു കിടക്കുന്നതിനാൽ യാത്രക്കാരുടെ വസ്ത്രങ്ങൾ കീറുന്നതും മുറിവേൽക്കുന്നതും പതിവായിരിക്കുകയാണ്. ഇരുട്ടു വീഴുന്നതോടെ ഇതിലെ നടക്കാൻ പലരും ഭയപ്പെടുന്നു. ഈ ഭാഗത്തു വെളിച്ചവും കുറവാണ്. നടപ്പാതയിലെ കാടു തെളിക്കാൻ പഞ്ചായത്ത് നടപടി സ്വീകരിക്കുന്നില്ലെന്നാണു പരാതി. 30 ലക്ഷം മുടക്കി 4 വർഷം മുൻപാണു തോടുകൾക്ക് അരികിലും വലിയ പാലത്തിന് ഇരുവശത്തും കമ്പിവലയിട്ടത്.

"നടപ്പാതയിലൂടെ പോകുന്ന കാൽനടയാത്രക്കാർക്കു കമ്പിവല കൊണ്ടു പരുക്കേൽക്കുന്നുണ്ട്. പാമ്പിന്റെ കടിയേൽക്കാതെ രക്ഷപ്പെടുന്നതു തലനാരിഴയ്ക്കാണ്. പഞ്ചായത്ത് എത്രയും വേഗം പ്രശ്നത്തിൽ ഇടപെടണം ".

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com