ADVERTISEMENT

കുറവിലങ്ങാട് ∙ഇനി എന്തായാലും തെളിയില്ല എന്നു ഉറപ്പ്. എന്നാൽ ഈ വിളക്കുകാലുകൾ എന്തിനാണ് ഇങ്ങനെ കാത്തുസൂക്ഷിക്കുന്നതെന്ന് നാട്ടുകാർ ചോദിക്കുന്നു. എംസി റോഡിലെ തെളിയാത്ത സോളർ വിളക്കുകളുടെ കാര്യമാണു പറയുന്നത്. വിളക്കുകൾ മിക്കവയും തുരുമ്പെടുത്തു. വഴിയിലൂടെ നടക്കുന്നവരുടെ ദേഹത്തു വീഴുന്ന അവസ്ഥയിലാണ്. വെളിച്ചം നൽകേണ്ട വിളക്ക് യാത്രക്കാർക്കു ഭീഷണിയാകുന്ന അവസ്ഥ.പട്ടിത്താനം മുതൽ പുതുവേലി ചോരക്കുഴി പാലം വരെ 269 സൗരോർജ വിളക്കുകൾ.

എംസി റോഡ് നവീകരണ സമയത്തു ഒരു വിളക്കിനു ഒരു ലക്ഷത്തിലധികം രൂപ ചെലവഴിച്ചാണു സ്ഥാപിച്ചത്. ഇപ്പോൾ ഒരെണ്ണം പോലും തെളിയുന്നില്ല. ഏറ്റുമാനൂർ മുതൽ മൂവാറ്റുപുഴ വരെ സൗരോർജ വിളക്കിനായി മുടക്കിയതു 5 കോടിയിലധികം രൂപ. നിലവിൽ ചില സ്ഥലങ്ങളിൽ വിളക്കിന്റെ അവശിഷ്ടങ്ങൾ ഉണ്ട്. വിളക്കിന്റെ ഭാഗമായ സൗരോർജ പാനലുകളും ബാറ്ററികളും പൂർണമായി മോഷണം പോയി. പൊലീസ് അന്വേഷണം പോലും നടന്നില്ല.

ഉയരത്തിൽ സ്ഥാപിച്ചിരിക്കുന്ന ബാറ്ററി വാഹനത്തിൽ കയറി നിന്നു മാത്രമേ ഇളക്കിയെടുക്കാൻ സാധിക്കുകയുള്ളു. തിരക്കേറിയ റോഡിൽ മോഷണം നടന്നിട്ടും അധികൃതർ നടപടി എടുത്തില്ല. ഇപ്പോൾ തുരുമ്പിച്ച വിളക്കിന്റെ അവശിഷ്ടം യാത്രക്കാരുടെ തലയിൽ വീഴുന്ന അവസ്ഥയാണ്.സൗരോർജ വിളക്കുകളുടെ അറ്റകുറ്റപ്പണിക്കു പൊതുമരാമത്ത് വകുപ്പ് നടപടി ആരംഭിച്ചെങ്കിലും ജോലികൾ തുടങ്ങിയിട്ടില്ല. മൂവാറ്റുപുഴ മുതൽ ഏറ്റുമാനൂർ വരെ 2500 വിളക്കുകളുടെ നവീകരണവുമായി ബന്ധപ്പെട്ട സ‍ർവേയാണു പൂർത്തിയാക്കിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com