ADVERTISEMENT

കോട്ടയം∙ ജില്ലയുടെ മലയോര മേഖലയിൽ ഇന്നലെ രാത്രി ശക്തമായ മഴ. കൂട്ടിക്കൽ കാവാലിയിൽ റോഡിലേക്ക് മണ്ണിടിഞ്ഞു. ചോലത്തടം -  കാവാലി റോഡിലാണ് ഇന്നലെ രാത്രി പത്തോടെ മണ്ണിടിഞ്ഞ് വീണത്. റോഡ് ഗതാഗതം സ്തംഭിച്ചു. കൂട്ടിക്കൽ പഞ്ചായത്തിലെ ഏന്തയാറ്റിൽ ഒരു വീടിനു സമീപം ചെറിയ കുഴി രൂപപ്പെടുകയും ശക്തമായ വെള്ളമൊഴുക്ക് ഉണ്ടാവുകയും ചെയ്തു. വീട്ടുകാരെ സ്ഥലത്തു നിന്നു ബന്ധു വീട്ടിലേക്കു മാറ്റി. ഇന്നലെ വൈകിട്ട് മുതൽ മേഖലയിൽ ശക്തമായ മഴയാണ് പെയ്തത്. 

kottayam-rain-4
കനത്ത മഴയെ തുടർന്ന് മുണ്ടക്കയത്ത് ആറു കരകവിഞ്ഞപ്പോള്‍.

രാത്രിയുണ്ടായ ശക്തമായ മഴയിൽ പുലർച്ചയോടെ കാഞ്ഞിരപ്പള്ളി മേഖലയിൽ നദി കരകവിഞ്ഞു. കാഞ്ഞിരപ്പള്ളി - മണിമല റോഡിൽ വെള്ളം കയറി. ചിലയിടങ്ങളിൽ വീട്ടു മുറ്റം വരെ വെള്ളമെത്തി. നാശ നഷ്ടങ്ങളില്ല. നേരം വെളുത്തപ്പോഴേക്കും വെള്ളമിറങ്ങി. മീനച്ചിൽ റെയ്ൻ ആൻഡ് റിവർ നെറ്റ് വർക്കിൻ്റെ മഴ മാപിനിയിൽ ഇന്നലെ രാത്രി 7 മുതൽ 9 വരെയുള്ള 2 മണിക്കൂറിൽ കൂട്ടിക്കലിൽ 114.6 മില്ലീമീറ്റർ മഴ രേഖപ്പെടുത്തി. 

kottayam-rain-2
കനത്ത മഴയെ തുടർന്ന് മുണ്ടക്കയത്ത് ആറു കരകവിഞ്ഞപ്പോള്‍.

ഇന്ന് രാവിലെ 8:30 വരെ 24 മണിക്കൂറിൽ പെയ്ത മഴ:

പറത്താനം - 232.2 എംഎം
വല്ലീറ്റ - 210.8 എംഎം
കാവാലി - 223.6 എംഎം
കൂട്ടിക്കൽ ടൗൺ - 215 എംഎം
(ഡേറ്റ: മീനച്ചിൽ റിവർ റെയൻ മോണിറ്ററിങ് നെറ്റ്‌വർക്)

kottayam-rain-5
കൂട്ടിക്കൽ ചോലത്തടം - കാവാലി റോഡിലേക്ക് മണ്ണിടിഞ്ഞു വീണപ്പോൾ.
English Summary:

Heavy rain at night in hilly areas of Kottayam district

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com