ADVERTISEMENT

തിരുവാർപ്പ് ∙ കൺനിറയെ ആമ്പൽനിറവുമായി മലരിക്കൽ. നെൽക്കൃഷി കഴിഞ്ഞ പാടത്തു വെള്ളം കയറ്റുമ്പോൾ ആമ്പൽപ്പാടമാകുന്ന പതിവ് ഇക്കുറിയും മലരിക്കൽ തെറ്റിച്ചില്ല. മലരിക്കൽ എന്നാൽ ആമ്പൽവസന്തം എന്നാണ് ഇന്നു കോട്ടയത്തിന് അകത്തും പുറത്തും അറിയപ്പെടുന്നത്. നാടൻവള്ളത്തിൽ യാത്ര ചെയ്ത് ആമ്പൽപ്പൂക്കളുടെ മനോഹരകാഴ്ച കാണാം. പാടത്ത് കഴിഞ്ഞ വർഷങ്ങളിലേതു പോലെ ആമ്പൽ പൂത്തിട്ടില്ലെങ്കിലും കാഴ്ചക്കാരെ നിരാശരാക്കുന്നില്ല. കുറച്ചുകൂടി ആമ്പൽ പൂവിടുന്നതോടെ  ആമ്പൽ ഫെസ്റ്റ് സംഘടിപ്പാക്കാനാണ് ആലോചനയെന്നു പഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ. മേനോൻ പറഞ്ഞു.

ശ്രദ്ധിക്കുക
രാവിലെ 6 മുതൽ 10 വരെയാണു ആമ്പൽക്കാഴ്ചയ്ക്ക് പറ്റിയ സമയം. അത് കഴിഞ്ഞാൽ പൂക്കൾ കൂമ്പിടും. പിന്നെ അടുത്ത ദിവസമാകും പൂക്കൾ വിരിയുക.

ഇതാണു വഴി
കോട്ടയം, കുമരകം ഭാഗങ്ങളിൽനിന്നു വരുമ്പോൾ ഇല്ലിക്കൽ കവലയിൽനിന്നു തിരുവാർപ്പ് റോഡിലേക്ക് തിരിയുക. മുക്കാൽ കിലോമീറ്റർ യാത്ര ചെയ്താൽ കാഞ്ഞിരം ജംക്‌ഷനിൽ എത്താം. അവിടെനിന്ന് ഇടത്തോട്ടുതിരിഞ്ഞ് കാഞ്ഞിരം റോഡ് വഴി മലരിക്കലിൽ എത്താം.

English Summary:

Water lilies in Malarickal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com