പെരുന്നയിൽ വില്ലേജ് ഓഫിസറില്ല ; ജനം ദുരിതത്തിൽ
Mail This Article
ചങ്ങനാശേരി ∙ പെരുന്നയിൽ വില്ലേജ് ഓഫിസർ ഇല്ലാത്തതിനാൽ ജനം നെട്ടോട്ടമോടുന്നു. നിലവിലുണ്ടായിരുന്ന വില്ലേജ് ഓഫിസർ സ്ഥലം മാറിപ്പോയതോടെ വിവിധ ആവശ്യങ്ങൾക്കായി ഓഫിസ് കയറിയിറങ്ങുകയാണ് ആളുകൾ . പകരം ചുമതല പായിപ്പാട്, വാഴപ്പള്ളി പടിഞ്ഞാറ്, തൃക്കൊടിത്താനം വില്ലേജ് ഓഫിസർമാർക്ക് ദിവസങ്ങൾ ക്രമീകരിച്ചാണു നൽകിയിരിക്കുന്നത്. സേവനങ്ങളും വിവിധ സർട്ടിഫിക്കറ്റുകളും ലഭിക്കാൻ ഓടി നടക്കേണ്ട അവസ്ഥയിലാണ് ജനങ്ങൾ.
പകരം ചുമതലയുള്ള ഓഫിസർമാർ പെരുന്നയിൽ എത്തുമെങ്കിലും കാലതാമസമില്ലാതെ സേവനങ്ങളും സർട്ടിഫിക്കറ്റുകളും ലഭിക്കാൻ പെരുന്നയിലുള്ളവർ പായിപ്പാടും, തൃക്കൊടിത്താനത്തുമെത്തി വില്ലേജ് ഓഫിസറെ കാണുകയാണ്. ഏതൊക്കെ ദിവസങ്ങളാണ് ഓരോ വില്ലേജ് ഓഫിസർമാർക്കും ചുമതല നൽകിയിരിക്കുന്നതെന്ന് അറിയാത്തതും ജനങ്ങൾക്ക് ആശയക്കുഴപ്പമുണ്ടാക്കുന്നു. രണ്ട് വില്ലേജുകളുടെ ചുമതല വന്നതോടെ ഉദ്യോഗസ്ഥർക്ക് ജോലി ഭാരവും ഇരട്ടിയാണ്. വില്ലേജ് ഓഫിസർ ഇല്ലെങ്കിൽ പകരം ചുമതല റവന്യു ഇൻസ്പെക്ടർക്കാണു നൽകുന്നത്. എന്നാൽ ചങ്ങനാശേരി താലൂക്കിൽ റവന്യു ഇൻസ്പെക്ടർ സ്ഥാനവും ഒഴിഞ്ഞു കിടക്കുകയാണ്.