ADVERTISEMENT

ഏറ്റുമാനൂർ∙ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നഗരസഭയുടെ ഉടമസ്ഥതയിലുള്ള കംഫർട്ട് സ്റ്റേഷൻ അടച്ചുപൂട്ടിയതോടെ യാത്രക്കാരും വ്യാപാരികളും ദുരിതത്തിൽ.  സെപ്റ്റിക് ടാങ്കിനു ലീക്ക് ഉണ്ടെന്നു ചൂണ്ടിക്കാട്ടി 3 ആഴ്ചയ്ക്കു മുൻപാണ് കംഫർട്ട് സ്റ്റേഷൻ അടച്ചുപൂട്ടിയത്. എന്നാൽ, അറ്റകുറ്റപ്പണി നടത്തി പരിഹാരം കാണാനോ ബദൽ സംവിധാനം ഒരുക്കാനോ ഇതുവരെ അധികൃതർക്കു കഴിഞ്ഞിട്ടില്ല.  നഗരസഭാ കാര്യാലയത്തിലെത്തുന്ന ഇടപാടുകാർക്കും ബസ് സ്റ്റാൻഡിനെ ആശ്രയിക്കുന്ന യാത്രക്കാർക്കും ആശ്രയമാണ് ഈ കംഫർട്ട് സ്റ്റേഷൻ. കൂടാതെ ബസ് സ്റ്റാൻഡ് കെട്ടിടത്തിലെയും അനുബന്ധ സ്ഥാപനങ്ങളിലെയും ഇരുനൂറോളം ജീവനക്കാരും ബസ് ജീവനക്കാരും  ഈ കംഫർട്ട് സ്റ്റേഷനെയാണ് ആശ്രയിച്ചിരുന്നത്.

വ്യാപാരികളും യാത്രക്കാരും പലതവണ അധികൃതരോട് പരാതി പറഞ്ഞെങ്കിലും നടപടി ഉണ്ടായില്ല.  ഇപ്പോൾ ബസ് സ്റ്റാൻഡിലെത്തുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ളവർ അത്യാവശ്യ ഘട്ടങ്ങളിൽ സമീപത്തെ ഹോട്ടലുകളിലും മറ്റു സ്ഥാപനങ്ങളെയും ആശ്രയിക്കേണ്ട ഗതികേടിലാണ്. വർഷങ്ങളായി നഗരസഭാ കംഫർട്ട് സ്റ്റേഷനെക്കുറിച്ച് പരാതികൾ മാത്രമാണ് നാട്ടുകാർക്കും വ്യാപാരികൾക്കും പറയാനുള്ളത്.

അശാസ്ത്രീയമായ നിർമാണംമൂലം സെപ്റ്റിക് ടാങ്ക് പൊട്ടി ഒഴുകുന്നത് പതിവായിരുന്നു. ഈ വെള്ളം നഗരത്തിലെ ജലസംഭരണിയായ ചിറക്കുളത്തിലേക്കാണ് ഒഴുകിയെത്തിയിരുന്നത്. ഇതിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നിരുന്നത്. നാട്ടുകാരുടെ പരാതിയെത്തുടർന്ന് അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും വീണ്ടും ടാങ്ക് ലീക്കായി. ഇനി അറ്റകുറ്റപ്പണി നടത്തി എന്ന് കംഫർട്ട് സ്റ്റേഷൻ തുറക്കുമെന്നറിയാതെ ആശങ്കയിലാണ് യാത്രക്കാരും വ്യാപാരികളും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com