ADVERTISEMENT

പെരുവ ∙ ഗവ. എൽപി സ്കൂളിൽ സമഗ്രശിക്ഷാ കേരളം നടപ്പാക്കുന്ന സ്റ്റാർസ് മാതൃകാ വിദ്യാഭ്യാസ പദ്ധതിയായ വർണക്കൂടാരത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. രാജ്യാന്തര നിലവാരമുള്ള പ്രീ പ്രൈമറി സ്കൂളുകളെ വാർത്തെടുക്കാനും ഉന്നത നിലവാരമുള്ള പഠനാന്തരീക്ഷം ഒരുക്കാനും ലക്ഷ്യമിട്ടു പൊതു വിദ്യാഭ്യാസ വകുപ്പു സമഗ്ര ശിക്ഷാ കേരളം വഴി നടപ്പാക്കുന്ന പദ്ധതിയാണ് വർണക്കൂടാരം. അവർമ ചളുവേലിൽ ആലുങ്കൽ പുത്തൻപുരയിൽ എ.എസ്.രഞ്ജിത്ത് ആണ് സ്കൂൾ മുറ്റത്ത് വർണക്കൂടാരം ഒരുക്കുന്നത്.  13 കളിയിടങ്ങളാണ് വർണക്കൂടാരത്തിൽ ഒരുക്കുന്നത്.ക്ലാസ് മുറികളുടെ പുറത്ത് ഒരുക്കുന്ന പുറം കളിയിടം കുട്ടികൾക്കു പുതിയ അനുഭവമായിരിക്കുമെന്നു  അധ്യാപകർ പറഞ്ഞു.

വർണക്കൂടാരത്തിൽ... 
∙ ഭാഷായിടം 
∙ ഗണിതയിടം,
∙ ഈ ഇടം,
∙ നിർമാണ ഇടം, 
∙ കുഞ്ഞരങ്ങ്,
∙ ആട്ടവും പാട്ടും,
∙ വരയിടം,
∙ അകം കളി ഇടം,
∙ പഞ്ചേന്ദ്രിയ ഇടം,
∙.പുറം കളി ഇടം,
∙ കരകൗശല ഇടം,
∙ ശാസ്ത്ര ഇടം, 
∙ സംഗീത ഇടം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com