ADVERTISEMENT

പള്ളിക്കത്തോട് ∙ കെഎസ്ഇബി സെക്‌ഷൻ ഓഫിസ് പള്ളിക്കത്തോട്ടിൽ നിന്നു മാറ്റാൻ അനുവദിക്കില്ലെന്നു ഗവ. ചീഫ് വിപ് എൻ.ജയരാജ്. ഓഫിസ് പള്ളിക്കത്തോട്ടിൽ നിന്നു പൂവത്തിളപ്പിലേക്ക് മാറ്റാനുള്ള നീക്കങ്ങൾക്കെതിരെ കെഎസ്ഇബി സെക്‌ഷൻ ഓഫിസിനു മുൻപിൽ നടത്തിയ ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പഞ്ചായത്തംഗം ടി.എൻ.ഗിരീഷ് കുമാർ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മഞ്ജു ബിജു, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജിജി അഞ്ചാനി, ജോമോൾ മാത്യു എന്നിവർ പ്രസംഗിച്ചു. കഴിഞ്ഞ അഞ്ചുവർഷമായി ഓഫിസ് ഗ്രാമപ്പഞ്ചായത്ത് വക കെട്ടിടത്തിൽ വാടകയില്ലാതെ പ്രവർത്തിക്കുകയാണ്. കെട്ടിടത്തിന് ഫിറ്റ്നസ് നിഷേധിച്ചതിനെത്തുടർന്ന് കെട്ടിടം ഒഴിയണമെന്ന് സൂചിപ്പിച്ച് പഞ്ചായത്ത് കെഎസ്ഇബിക്ക് നോട്ടിസ് നൽകി. ‌ഇതിന്റെ പിൻബലത്തിലാണ് ഓഫിസ് മാറ്റത്തിന് ജനപ്രതിനിധികളറിയാതെ ഉദ്യോഗസ്ഥതലത്തിൽ നീക്കം നടത്തിയത്. പള്ളിക്കത്തോട്ടിൽതന്നെ മറ്റു കെട്ടിടങ്ങൾ ക്രമീകരിച്ചു നൽകാൻ പഞ്ചായത്തും ജനപ്രതിനിധികളും തയാറായിട്ടും കെഎസ്ഇബി അധികൃതർ വഴങ്ങിയില്ലെന്ന് ആക്ഷേപമുണ്ട്.

പ്രതിഷേധിച്ചു
പള്ളിക്കത്തോട് ∙ കെഎസ്ഇബി സെഷൻ ഓഫിസ് പള്ളിക്കത്തോട് പഞ്ചായത്തിൽ നിന്നു മാറ്റാനുള്ള നീക്കത്തിൽ കേരള വനിതാ കോൺഗ്രസ് (എം) മണ്ഡലം കമ്മിറ്റി പ്രതിഷേധയോഗം ചേർന്നു. കേരള കോൺഗ്രസ് (എം) മണ്ഡലം പ്രസിഡന്റ് ജോസ് പി.ജോൺ ഉദ്ഘാടനം ചെയ്തു. കേരള വനിത കോൺഗ്രസ് (എം) തുഷാര മണ്ഡലം പ്രസിഡന്റ് തുഷാര സുമേഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെംബർ ജോമോൾ മാത്യു, നിയോജക മണ്ഡലം പ്രസിഡന്റ് മേഴ്സി കൂടംപറമ്പിൽ, വാർഡ് മെംബർ ജെസി ബെന്നി, മാഗി മാത്യു, ടോം ഇഞ്ചിക്കാല എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com