ADVERTISEMENT

പൊൻകുന്നം ∙ സ്കൂളിന്റെ ഇടനാഴിയി‍ൽ വായനയ്ക്കു വിളക്കുമരം ഒരുക്കി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ. ദ് ലൈറ്റ് ഹൗസ് എന്ന തുറന്ന വായനശാലയിൽ പുസ്തകങ്ങൾ വയ്ക്കുന്നതിനായി അലമാര നിർമിച്ചതു സ്കൂളിൽ ഉപയോഗശൂന്യമായ കിടന്ന ബെഞ്ചുകളും മേശകളും മറ്റു വസ്തുക്കളും ഉപയോഗിച്ചാണ്. അധ്യാപകരുടെ നേതൃത്വത്തിൽ ഒരുക്കിയ വായനശാലയുടെ തുടർപ്രവർത്തനങ്ങൾ വിദ്യാർഥികൾ നിർവഹിക്കും. 

കുട്ടികളിൽ വായനശീലം വർധിപ്പിക്കുന്നതിനു വേണ്ടിയാണു സ്കൂളിലെ ലൈബ്രറി കൂടാതെ ഇടനാഴിയിൽ തുറന്ന വായനശാല ഒരുക്കിയതെന്നു സ്കൂൾ പ്രിൻസിപ്പൽ എം.എച്ച്.നിയാസ് അറിയിച്ചു.കുട്ടികളും അധ്യാപകരും ചേർന്നു സമാഹരിച്ചതും സുമനസ്സുകൾ നൽകിയതുമായ അറുനൂറോളം പുസ്തകങ്ങളാണ് ഇവിടെയുള്ളത്. പഠനത്തിന് ആവശ്യമായ പുസ്തകങ്ങളും വിവിധ എൻട്രൻസ് പരീക്ഷയ്ക്കു തയാറെടുക്കുന്നതിനുള്ള പുസ്തകങ്ങളും ഇവിടെയുണ്ട്. 

പ്രിൻസിപ്പിൽ എം.എച്ച്.നിയാസ്, അധ്യാപകരായ ഡോ. ഉണ്ണി ജോസഫ്, ജസ്റ്റിൻ രാജ് എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു ലൈബ്രറി ഒരുക്കലും പുസ്തകസമാഹരണവും.കൂടുതൽ പുസ്തകങ്ങൾ എത്തിച്ചു വിപുലമായ രീതിയിൽ വായനശാലയുടെ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകാനാണു ലക്ഷ്യമിടുന്നത്. 

ഇതിനായി പുസ്തകസമാഹരണം തുടരും. ഇന്ന് ഉച്ചകഴിഞ്ഞ് 1.30നു ഗവ. ചീഫ് വിപ് എൻ.ജയരാജ് വായനശാല ഉദ്ഘാടനം ചെയ്യും. എംഎൽഎയുടെ ആസ്തി   വികസന ഫണ്ടിൽ നിന്ന് അനുവദിച്ച പുസ്തകങ്ങളുടെ ഏറ്റുവാങ്ങലും വായനയ്ക്ക് ഒരു ആമുഖം എന്ന വിഷയത്തിൽ സിംപോസിയവും കുട്ടികളുടെ        വായനാനുഭവം പങ്കുവയ്ക്കലും നടത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com