ADVERTISEMENT

കൂരോപ്പട ∙ ഓണത്തിന് അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള പൂക്കൾക്കു വിടചൊല്ലി കൂരോപ്പട പഞ്ചായത്ത്. പൂക്കളമൊരുക്കുന്നിനുള്ള പൂക്കൾ വേണ്ടവർ കൂരോപ്പടയിലെ കോത്തലയിൽ കുടുംബശ്രീ പൂന്തോട്ടത്തിലെത്തിയാൽ മതി. പഞ്ചായത്തിലെ കുടുംബശ്രീയുടെയും കൃഷിഭവന്റെയും നേതൃത്വത്തിൽ ഗ്രാമപ്പഞ്ചായത്തിലെ ഒൻപതാം വാർഡിലാണ് ഗ്രീൻ വാലി കൃഷിക്കൂട്ടം ബന്ദിപ്പൂ കൃഷിക്കു തുടക്കമിട്ടത്. തൊഴിലുറപ്പ് പ്രവർത്തകർ, ഗ്രീൻ വാലി കൃഷിക്കൂട്ടം, കുടുംബശ്രീ പ്രവർത്തകർ എന്നിവർക്കായിരുന്നു പരിപാലനച്ചുമതല.

ബന്ദിപ്പൂ കൃഷിയുടെ വിളവെടുപ്പിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി മാത്യു നിർവഹിച്ചു. സ്ഥിരസമിതി അധ്യക്ഷന്മാരായ ഷീല മാത്യു, രാജമ്മ ആൻഡ്രൂസ്, ആശാ ബിനു, പഞ്ചായത്തംഗങ്ങളായ ബാബു കുര്യാക്കോസ്, അനിൽ കൂരോപ്പട, പി.എസ്.രാജൻ, സന്ധ്യ സുരേഷ്, മഞ്ജു കൃഷ്ണകുമാർ, സന്ധ്യാ ജി.നായർ, കൃഷി ഓഫിസർ സുജിത, സിഡിഎസ് ചെയർപഴ്സൻ അന്നമ്മ ഉലഹന്നാൻ, ജെഎൽജി പ്രതിനിധി സോഫിയാ ഐസക്ക് എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com