ADVERTISEMENT

പെരുവന്താനം∙ പെരുവന്താനം സെന്റ് ആന്റണീസ് കോളജിൽ അധ്യാപക ദിനം ആചരിച്ചു. കാളകെട്ടി അസീസി അന്ധവിദ്യാലയം പ്രിൻസിപ്പൽ സിസ്റ്റർ ടി.എ.റെൻസി മുഖ്യാതിഥിയായി എത്തി. കോളജ് പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സിസ്റ്റർ റെൻസിയെ ആദരിച്ചു.

കോളജ് ചെയർമാൻ ബെന്നി തോമസ് ആമുഖ പ്രഭാഷണവും സെക്രട്ടറി റ്റിജോമോന്‍ ജേക്കബ്‌, വൈസ് പ്രിന്‍സിപ്പല്‍ സുപർണ രാജു, സ്റ്റാഫ് സെക്രട്ടറിമാരായ അക്ഷയ് മോഹൻദാസ്, എസ്.ഷാന്റിമോള്‍, ജിനു തോമസ്, ഫിസ ഫാത്തിമ, ഹണി കൃഷ്ണ, ബിബിന്‍ പയസ് എന്നിവർ സംസാരിച്ചു. തുടർന്ന് വിദ്യാർഥികൾ അധ്യാപകർക്കും, അധ്യാപകർ പരസ്പരവും സ്വന്തം കൈപ്പടയില്‍ രൂപകല്‍പന ചെയ്ത ആശംസകൾ സമ്മാനിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അരങ്ങേറി. അന്നേദിവസം ജീവനക്കാർ മിച്ചം പിടിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു.

English Summary:

St. Antony's College, Peruvanthanam marked Teachers' Day with a heartwarming celebration. The event honored teachers' dedication while demonstrating the institution's social responsibility.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com