ഐഇഇഇ രാജ്യാന്തര കോൺഫറൻസിന് ഐഐഐടി കോട്ടയം ആതിഥേയത്വം വഹിക്കും
Mail This Article
×
കോട്ടയം ∙ ഐഇഇഇ രാജ്യാന്തര കോൺഫറൻസിന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി (IIIT) കോട്ടയം ആതിഥേയത്വം വഹിക്കുന്നു. 20 മുതൽ 22 വരെയാണ് പരിപാടി. ‘ഹാർമോണിസിങ് സിഗ്നൽസ്, ഡാറ്റ & എനർജി : ബ്രിഡ്ജിങ് ദി ഡിജിറ്റൽ ഫ്യൂച്ചർ’ എന്നതാണ് ഈ വർഷത്തെ സമ്മേളനത്തിന്റെ പ്രമേയം. പ്രഭാഷണങ്ങൾ, പ്ലീനറി ചർച്ചകൾ, സാങ്കേതിക സെഷനുകൾ എന്നിവയുൾപ്പെടെ വിപുലമായ പരിപാടികൾ അവതരിപ്പിക്കും. ടാറ്റ കൺസൾട്ടൻസി സർവീസ് (ടിസിഎസ്) വൈസ് പ്രസിഡന്റ് ആൻഡ് ഡെലിവറി സെന്റർ ഹെഡ് (കേരളം) ദിനേഷ് പി. തമ്പി ഉദ്ഘാടനം നിർവഹിക്കും.
English Summary:
The Indian Institute of Information Technology (IIIT) Kottayam will host an IEEE International Conference from October 20th to 22nd, focusing on the theme "Harmonizing Signals, Data & Energy: Bridging the Digital Future." The event will feature lectures, plenary discussions, and technical sessions, with TCS leader Dinesh P. Thampi inaugurating the conference.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.