കോട്ടയം തപാൽ മേള സെപ്റ്റംബർ 23 മുതൽ 28 വരെ
Mail This Article
കോട്ടയം∙ തപാൽ മേള സെപ്റ്റംബർ 23 മുതൽ 28 വരെ. ഹ്രസ്വകാല പദ്ധതികൾ മുതൽ ദീർഘകാല നിക്ഷേപങ്ങൾ വരെ മാന്യമായ വരുമാനം വാഗ്ദാനം ചെയ്യുന്ന നിരവധി സ്കീമുകളാണ് ഇന്ത്യാ പോസ്റ്റ് ഉറപ്പു നൽകുന്നത്. അവയിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ടതാണ് സീനിയർ സിറ്റിസൺ സേവിംങ്സ് സ്കീം (SCSS). മികച്ച റിട്ടേൺ ഉറപ്പു നൽകുന്ന പദ്ധതിയാണിത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ, മുതിർന്ന പൗരന്മാർക്കായാണ് പോസ്റ്റ് ഓഫീസ് ഈ സ്കീം അവതരിപ്പിച്ചിരിക്കുന്നത്. അതായാത് 60 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരെയാണ് നിക്ഷേപകർക്ക് SCSS യിൽ നിക്ഷേപകരായി സ്വീകരിക്കുന്നത്. നിങ്ങൾ വോളണ്ടറി റിട്ടയർമെന്റ് സ്കീം (വിആർഎസ്) തിരഞ്ഞെടുത്തിട്ടുണ്ടെങ്കിലും ഈ സ്കീമിൽ നിക്ഷേപിക്കാവുന്നതാണ്.
നിലവിൽ, സീനിയർ സിറ്റിസൺ സേവിംങ്സ് സ്കീമിലെ നിക്ഷേപങ്ങൾക്ക് 8.2 ശതമാനം പലിശയാണ് നൽകുന്നത്. ഒറ്റത്തവണ നിക്ഷേപം നടത്തേണ്ടതിനാൽ അടുത്തിടെ വിരമിച്ചവർക്കുള്ള ഈ സ്കീം വളരെ അനുയോജ്യമായിരിക്കും. കാലാവധി പൂർത്തിയാകുമ്പോൾ, നിക്ഷേപകർക്ക് നിക്ഷേപ തുകയും അതുവരെയുള്ള പലിശയും ലഭിക്കും. ഈ സ്‌കീമിൽ അക്കൗണ്ട് തുറക്കാൻ ഒരാൾക്ക് നിക്ഷേപിക്കേണ്ട ഏറ്റവും കുറഞ്ഞ തുക 1000 രൂപയാണ്.സീനിയർ സിറ്റിസൺ സേവിംങ്സ് അക്കൗണ്ടിൽ ഒരാൾക്ക് പരമാവധി 30 ലക്ഷം രൂപ വരെ നിക്ഷേപിക്കാം.
കൂടാതെ, നിക്ഷേപകർക്ക് സീനിയർ സിറ്റിസൺ സേവിംങ്സ് സ്കീമിലെ നിക്ഷേപങ്ങൾക്ക് ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം നികുതി ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്. റിട്ടയർമെന്റ് ലൈഫിൽ ഒരു മികച്ച നിക്ഷേപം ആഗ്രഹിക്കുന്നവർ അനുയോജ്യമായ പദ്ധതിയായിരിക്കും സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം. സെപ്റ്റംബർ 23 മുതൽ കോട്ടയം പോസ്റ്റൽ ഡിവിഷനിൽ ആരംഭിക്കുന്ന സീനിയർ സിറ്റിസൺ സേവിങ്സ് സ്കീം, MIS, TD മേള എല്ലാ നിഷേപകരും പരമാവധി പ്രയോജനപ്പെടുത്തണമെന്ന് കോട്ടയം പോസ്റ്റൽ സീനിയർ സുപ്രണ്ട് എസ്..സ്വാതി രത്‌ന അറിയിച്ചു.