ADVERTISEMENT

കാഞ്ഞിരപ്പള്ളി ∙ ജനറൽ ആശുപത്രി വളപ്പിലെ പ്രവേശന റോഡിലെ ടാറിങ് തകർന്നത് ആശുപത്രിയിലെത്തുന്നവരെയും രോഗികളെയും ദുരിതത്തിലാക്കുന്നു. ആശുപത്രി കവാടം മുതൽ റോഡിലെ ടാറിങ് ഇളകി കുഴികൾ രൂപപ്പെട്ട നിലയിലാണ്. ആശുപത്രി വളപ്പിൽ പാകിയിരുന്ന ഇന്റർലോക്ക് കട്ടകൾ ഇളകിപ്പോയത് കഴിഞ്ഞ ദിവസം ആശുപത്രി ഫണ്ട് ഉപയോഗിച്ചു പുതിയവ പാകി. 

എന്നാൽ, പുതിയ ആശുപത്രി കെട്ടിടത്തിലേക്കു പോകുന്ന റോഡിലെ ടാറിങ്ങാണു തകർന്നു കുഴികളായത്. അത്യാഹിതങ്ങളിൽപെട്ട ആളുകളെയും കിടപ്പുരോഗികളെയും കൊണ്ടുവരുന്ന വാഹനങ്ങളും ആംബുലൻസും കുഴികളിൽ ചാടിയാണു കടന്നുപോകുന്നത്. റോഡ് റീടാർ ചെയ്തു യാത്രാദുരിതം ഒഴിവാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി.

English Summary:

The entrance road to Kanjirappally General Hospital is in dire need of repair, causing difficulties for patients, visitors, and ambulances. The broken tarring and potholes pose safety risks and necessitate urgent action from authorities.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com