ADVERTISEMENT

കോട്ടയം ∙ പാലാ ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി വിഭാവനം ചെയ്ത റിവർവ്യൂ റോഡ് വികസനത്തിന്റെ തുടർ നടപടികൾക്ക് പാലാ എൽഎ തഹസിൽദാരെ ജില്ലാ കലക്ടർ ചുമതലപ്പെടുത്തിയതായി മാണി സി. കാപ്പൻ എംഎൽഎ അറിയിച്ചു. മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ മാണി സി.കാപ്പൻ വിഷയം ശ്രദ്ധയിൽപ്പെടുത്തുകയും സ്ഥലം ഏറ്റെടുക്കുന്നതിന് വേണ്ട നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. 

കൊട്ടാരമറ്റത്തു നിന്നാരംഭിച്ച് ആർവി പാർക്കിന് സമീപം അവസാനിക്കുന്ന റോഡിലെ സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളാണ് കാലതാമസത്തിനിടയാക്കിയത്. ആർവി പാർക്കിന് സമീപം സ്വകാര്യ ഹോട്ടൽ സ്ഥിതി ചെയ്യുന്ന സ്ഥലം ആദ്യഘട്ടത്തിലെ സർവേ നടപടികളിൽ ഉണ്ടായ തകരാർ മൂലം ഒഴിവാക്കപ്പെട്ടിരുന്നു. സ്ഥലം ഏറ്റെടുക്കാൻ ശ്രമമുണ്ടായപ്പോൾ സ്ഥല ഉടമ കോടതിയെ സമീപിക്കുകയും അനുകൂല ഉത്തരവ് നേടുകയും ചെയ്തു.

തുടർന്ന് സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച് സാമൂഹികാഘാത പഠനം നടത്താൻ രാജഗിരി കോളജ് ഓഫ് സയൻസിനെ ചുമതലപ്പെടുത്തി. സാമൂഹ്യാഘാത പഠന റിപ്പോർട്ട് അംഗീകരിക്കാവുന്നതാണെന്നും സ്ഥല ഉടമയ്ക്ക് നഷ്ടപരിഹാരം പുനരധിവാസം, പുനഃസ്ഥാപനം എന്നിവയെ സംബന്ധിച്ചും വ്യക്തമാക്കിയാണ് തുടർ നടപടികൾക്ക് എൽഎ തഹസിൽദാരെ ചുമതലപ്പെടുത്തിയുള്ള ജില്ലാ കലക്ടറുടെ ഉത്തരവ്.

English Summary:

The development of River View Road in Pala, Kottayam, is gaining traction as MLA Mani C. Kappan announced the District Collector's involvement in expediting the land acquisition process. This project, aimed at reducing traffic congestion in Pala town, was also discussed with the Chief Minister, seeking his intervention for swift implementation.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com