സമസ്ത കേരള വാര്യർ സമാജം വനിതാ സംഗമവും യുവജന സംഗമവും നടത്തി
Mail This Article
കോട്ടയം∙ സമസ്ത കേരള വാര്യർ സമാജം കോട്ടയം ജില്ലാ വനിതാ സംഗമവും യുവജന സംഗമവും സെപ്റ്റംബർ 29ന് വാഴപ്പള്ളി സമാജം ഹാളിൽ വച്ച് നടന്നു. ടി.കെ ഇന്ദിരാദേവി നഗറിൽ ചേർന്ന വനിതാ സംഗമത്തിൽ വനിതാവേദി ജില്ലാ പ്രസിഡന്റ് ശോഭാ ശശികുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ലതിക പ്രസാദ് സ്വാഗതം ആശംസിച്ചു. കേന്ദ്ര വനിതാവേദി ട്രഷറർ സീതാ ഗോപിനാഥ് സംഗമം ഉദ്ഘാടനം ചെയ്തു. ദക്ഷിണ മേഖല സെക്രട്ടറി കെ.സുരേഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. വാര്യർ സമാജം ജില്ലാ പ്രസിഡന്റ് ടി.ജി.ശശികുമാർ, സെക്രട്ടറി വി.ആർ.ബാലകൃഷ്ണവാര്യർ, കേന്ദ്ര പോഷക സമിതി അംഗം വിഷ്ണു മോഹൻ എന്നിവർ ആശംസകള്‍ അറിയിച്ചു. ട്രഷറർ രാജലക്ഷ്മി കൃതഞ്ജത രേഖപ്പെടുത്തി.
ടി.ആർ.ഉണ്ണികൃഷ്ണവാര്യർ നഗറിൽ (വാഴപ്പള്ളി സമാജം ഹാൾ) നടന്ന യുവജന സംഗമത്തിൽ യുവജനവേദി ജില്ലാ പ്രസിഡന്റ് ബിനു എസ്. വാര്യർ അധ്യക്ഷത വഹിച്ചു. കേന്ദ്ര പോഷക സമിതി കൺവീനർ രജനീഷ് ആർ. വാര്യർ സംഗമം ഉദ്ഘാടനം ചെയ്തു. വനിതാ വേദി സെക്രട്ടറി ലതിക പ്രസാദ്, കേന്ദ്ര പോഷക സമിതി അംഗം വിഷ്ണു മോഹൻ എന്നിവർ ആശംസകള്‍ അറിയിച്ചു. യുവജനവേദി സെക്രട്ടറി ഹരിമോഹൻ സ്വാഗതവും ശ്രീജിത്ത് എസ്. വാര്യർ കൃതജ്ഞതയും പറഞ്ഞു.