ഗാന്ധി ജയന്തി: അതിരമ്പുഴ ആശുപത്രിയിൽ ഭക്ഷണം വിതരണം ചെയ്ത് ശക്തിനഗർ റസിഡന്റ്‌സ് അസോസിയേഷൻ
Mail This Article
×
കോട്ടയം ∙ ഗാന്ധി ജയന്തിയുടെ ഭാഗമായി അതിരമ്പുഴ ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ശക്തിനഗർ റസിഡന്റ്‌സ് അസോസിയേഷൻ ഉച്ചഭക്ഷണം വിതരണം ചെയ്തു. അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ രജിത ഹരികുമാർ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ദിനേശ് ആർ. ഷേണായ്, സെക്രട്ടറി ബി. സുനിൽകുമാർ, ട്രഷറർ എൻ.വിജയകുമാർ, ജി.മാധവൻകുട്ടി നായർ, ബി.അരുൺകുമാർ, എം.എസ്.അപ്പുകുട്ടൻ നായർ, എ.വി.പ്രദീപ്കുമാർ, അമ്മിണി സുശീലൻ നായർ, ശ്രീകല രാജു, രാജി മുരളി മേനോൻ എന്നിവർ നേതൃത്വം നൽകി. അസോസിയേഷൻ ഇന്ന് മുതൽ ഒരാഴ്ച സേവനവാരം ആയി ആചരിക്കുകയാണ്.
English Summary:
Shakthinagar Residents Association celebrated Gandhi Jayanti with a heartwarming gesture, providing meals to patients and bystanders at Athirampuzha Hospital in Kottayam.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.