ADVERTISEMENT

കോട്ടയം∙ കുമരകം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കോട്ടയം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ നേതൃത്വത്തിൽ ലീഗൽ ലിറ്ററസി ക്ലബ്‌ രൂപീകരിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ്, ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ ജി.പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. നിയമബോധനത്തിലൂടെ സമൂഹത്തിൽ ഉത്തമ പൗരന്മാരായി വളരാനും അതുവഴി പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ശബ്ദമാകാനും ഇത്തരം ക്ലബുകളിലൂടെ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

സ്കൂൾ പിടിഎ പ്രസിഡന്റ്‌ വി.എസ്.സുഗേഷ് അധ്യക്ഷ വഹിച്ച യോഗത്തിൽ, പ്രിൻസിപ്പൽ പി.എക്സ്.ബിയ ട്രീസ് മരിയ  സ്വാഗതം പറഞ്ഞു. താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി സെക്‌ഷൻ ഓഫിസർ ആർ.അരുൺ കൃഷ്ണ, ലീഗൽ ലിറ്ററസി ക്ലബ്‌ കോർഡിനേറ്റർ ടി.സത്യൻ, പിടിഎ എക്സിക്യൂട്ടീവ് അംഗം സാബു ശാന്തി, വെ‍ാക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ എം.എസ്.ബിജീഷ്, ഹൈസ്കൂൾ സീനിയർ അധ്യാപകൻ കെ.എസ്.വിജയകുമാർ, സ്റ്റാഫ്‌ സെക്രട്ടറി ടി.ഒ.നിഷാന്ത്, സ്കൂൾ ലീഡർ ഗൗരി ശങ്കരി, അലീന ഷിബു, ലീഗൽ ലിറ്ററസി അസിസ്റ്റന്റ് കോർഡിനേറ്റർ ബിബിൻ തോമസ് എന്നിവർ സംസാരിച്ചു.

English Summary:

A new Legal Literacy Club, established by the Kottayam District Legal Services Authority, was inaugurated at Kumarakom Government Higher Secondary School.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com