ADVERTISEMENT

കൂരോപ്പട ∙ മണലുങ്കൽ ത്രേസ്യാമ്മയ്ക്ക് കെട്ടുറപ്പുള്ള സുരക്ഷിത ഭവനത്തിൽ ഇനി അന്തിയുറങ്ങാം. ബിജെപി കൂരോപ്പട പഞ്ചായത്ത് കമ്മിറ്റി നിർമിച്ചു നൽകിയ വീടിന്റെ താക്കോൽ കൈമാറ്റം കേന്ദ്രമന്ത്രി ജോർജ് കുര്യൻ നിർവഹിച്ചു. ഗ്രാമപ്പഞ്ചായത്തിലെ 5ാം വാർഡിലെ എരുത്തുപുഴ കോളനിയിലെ ത്രേസ്യാമ്മയുടെ വീട് ഇടിഞ്ഞു പോയിരുന്നു. വീട് ലഭിക്കുന്നതിനായി ലൈഫ് മിഷൻ പദ്ധതി ഉൾപ്പെടെ പല മാർഗങ്ങൾ തേടിയെങ്കിലും പരാജയപ്പെട്ടു. ത്രേസ്യാമ്മയുടെ സങ്കടകഥ കേട്ടാണ് ബിജെപി പഞ്ചായത്ത് കമ്മിറ്റി വീട് പുതുക്കിപ്പണിതു നൽകാൻ തീരുമാനിച്ചത്.

നിർമാണം പൂർത്തിയായ വീട് ഇന്നലെ ത്രേസ്യാമ്മയ്ക്കു കൈമാറുകയായിരുന്നു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വർഗീസ് താഴത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന സമിതിയംഗം പി.സുനിൽകുമാർ, മണ്ഡലം പ്രസിഡന്റ് മഞ്ജു പ്രദീപ്, മണ്ഡലം ജനറൽ സെക്രട്ടറി ഗോപകുമാർ, വൈസ് പ്രസിഡന്റ് രവിശങ്കർ, സെക്രട്ടറി ബിജയ് ബി.നായർ, മോർച്ച പ്രസിഡന്റ് എ.ജി.സദാശിവൻ, ഭാരവാഹി ജയപ്രകാശ്, ജനപ്രതിനിധികളായ മഞ്ജു കൃഷ്ണകുമാർ, സന്ധ്യ ജി.നായർ, പി.എസ്.രാജൻ, പഞ്ചായത്ത് ഭാരവാഹികളായ കെ.കെ.രാജൻ, സുരേഷ് കല്ലടപ്പള്ളി, ഗോപൻ, അനൂപ്, ഹരികുമാർ എന്നിവർ പ്രസംഗിച്ചു.

English Summary:

Thresyamma, a resident of Manalungal, received a newly renovated house from the BJP Kooroppada Panchayat Committee. The initiative provided her with a safe and secure home after her previous dwelling fell into disrepair.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com