ADVERTISEMENT

കുറവിലങ്ങാട്∙ എംസി റോഡിൽ പുതുവേലി ചോരക്കുഴി പാലത്തിന് സമീപം ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് കാർ യാത്രികരായ മുത്തച്ഛനും കൊച്ചുമകളും മരിച്ചു. ആലപ്പുഴ കായിപ്പുറം സ്വദേശി തങ്കച്ചൻ (70), കൊച്ചുമകൾ എസ്തേർ (രണ്ടര) എന്നിവരാണ് മരിച്ചത്. തങ്കച്ചന്റെ ഭാര്യ തങ്കമ്മ (60), മകൻ എബി ജോസഫ് (39), ഭാര്യ ട്രീസ (26) എന്നിവർക്ക് പരുക്കേറ്റു. പരുക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തങ്കമ്മയുടെയും ട്രീസയുടെയും പരുക്ക് ഗുരുതരമാണ്. ഞായറാഴ്ച വൈകിട്ട് 5.30 നായിരുന്നു അപകടം. കൂത്താട്ടുകുളം ഭാഗത്തുനിന്ന് കോട്ടയം ഭാഗത്തേക്കു പോകുകയായിരുന്ന കാർ എതിരെ വന്ന ടൂറിസ്റ്റ് ബസിൽ ഇടിച്ചുകയറുകയായിരുന്നു.

English Summary:

A devastating accident claimed the lives of a 70-year-old grandfather and his 2.5-year-old granddaughter after their car collided head-on with a tourist bus on MC Road near Puthuvely. Three other family members sustained injuries and are hospitalized.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com