ADVERTISEMENT

കുമരകം∙ മാലിന്യ മുക്ത നവകേരള സൃഷ്ടിക്കായി കേന്ദ്ര ടൂറിസം മന്ത്രാലയം കേരള കൊച്ചി ഓഫീസും കുമരകം ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ ടൂറിസം ക്ലബും സംയുക്തമായി മാലിന്യമുക്ത നവകേരള സൃഷ്ടിക്കായി സ്വച്ഛത സ്പെഷ്യൽ ക്യാംപെയിൻ 4. 0 സംഘടിപ്പിച്ചു. കുമരകം കവണാറ്റിൻകരയിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങൾ സ്കൂൾ പിടിഎ പ്രസിഡന്റ് വി.എസ്. സുഗേഷ് ഉദ്ഘാടനം ചെയ്തു. ലോക ടൂറിസം ഭൂപടത്തിൽ സ്ഥാനം പിടിച്ചിട്ടുള്ള കുമരകം പഞ്ചായത്തിനെ മാലിന്യമുക്തമാക്കുന്നതിനുള്ള പ്രത്യേക പരിപാടിക്കാണ് കുമരകം ഗവൺമെന്റ് ഹയർ സെക്കൻന്ററി സ്കൂളിലെ ടൂറിസം ക്ലബ്ബിന്റെ നേതൃത്വത്തിൽ തുടക്കം കുറിച്ചത്. 

സ്കൂൾ പ്രിൻസിപ്പൽമാരായ പി.എക്സ് ബിയ ട്രീസ് മരിയ, എം.എസ്. ബിജീഷ്, ഹെഡ് മിസ്ട്രെസ് പി. എം സുനിത, കേന്ദ്ര ടൂറിസം മന്ത്രാലയം കേരള–കൊച്ചി അസിസ്റ്റന്റ് മാനേജർ സി.ഐ റിദുല മഗ്‌ഡെലിൻ, ഡിടിപിസി ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ കെ.പദ്മകുമാർ, ഇൻഫർമേഷൻ ഓഫീസർ ഗിരീഷ്,  ടൂറിസം ക്ലബ്ബ് കോഡിനേറ്റർ ടി. സത്യൻ, പിടിഎ എക്സിക്യൂട്ടീവ് അംഗം സാബു ശാന്തി, അധ്യാപകരായ ടി. ഒ. നിഷാന്ത്, കെ.ആർ. സജയൻ, ഷോബിൻ സന്തോഷ്, ക്ലബ്ബ് അംഗങ്ങളായ ഇ.ബി. അരുണാചൽ, രോഹിത് സുഗേഷ്, പ്രഭാത് കെ. സജയൻ, പി. എസ്. അഭിനവ്, അൻസിൽ സുനിൽ അരവിന്ദ്, എ. അഭിനവ്, ആദിത്യൻ അഭിലാഷ്,അദ്വൈത് ഗിനിഷ്, പ്രബിത് .കെ .സജയൻ എന്നിവരാണ് നേതൃത്വം നൽകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com