ADVERTISEMENT

കോട്ടയം ∙ ക്രിപ്റ്റോ കറൻസിയുടെ പേരിൽ യുവാവിന്റെ 18.5 ലക്ഷം രൂപ തട്ടിയെന്ന കേസിൽ കണ്ണൂർ കീഴൂർ പുന്നാട് മീതലെ ശ്രീരാഗം വീട്ടിൽ എ.കെ.പ്രദീഷിനെ (42) വാകത്താനം പൊലീസ് അറസ്റ്റ് ചെയ്തു. വാകത്താനം കാടമുറി സ്വദേശിയാണു തട്ടിപ്പിനിരയായത്. ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപം നടത്തിയാൽ വൻ ലാഭമുണ്ടാക്കാമെന്നു വിശ്വസിപ്പിച്ച് ഓഗസ്റ്റ് 12 മുതൽ സെപ്റ്റംബർ 20 വരെയുള്ള കാലയളവിൽ പണം തട്ടിയെന്നാണു കേസ്.

ഫെയ്സ്ബുക്കിലൂടെയാണ് ഇരുവരും പരിചയപ്പെട്ടതെന്നും പൊലീസ് പറഞ്ഞു. വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് യുവാവ് 18 ലക്ഷത്തോളം രൂപ നിക്ഷേപിച്ചു. പണം തിരികെ ലഭിക്കുന്നതിനു 14 ലക്ഷം രൂപ നികുതി അടയ്ക്കണമെന്ന് ആവശ്യപ്പെട്ടതോടെയാണു യുവാവ് പരാതി നൽകിയത്. 

അന്വേഷണത്തിൽ, തട്ടിയെടുത്ത പണം കാസർകോട്, കണ്ണൂർ ജില്ലകളിലെ വിവിധ ബാങ്കുകൾ വഴി പ്രദീഷ് പിൻവലിച്ചതായി കണ്ടെത്തി. ബന്ധുക്കളുടെയും പരിചയക്കാരുടെയും പേരിൽ പതിനഞ്ചോളം അക്കൗണ്ടുകൾ പ്രതി തുടങ്ങിയെന്നും കണ്ടെത്തി. ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദിന്റെ നിർദേശപ്രകാരം ചങ്ങനാശേരി ഡിവൈഎസ്പി കെ.വിശ്വനാഥൻ, വാകത്താനം എസ്എച്ച്ഒ   സി.കെ.മനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രദീഷിനെ അറസ്റ്റ് ചെയ്തത്.

English Summary:

In a shocking incident, a man from Kannur has been apprehended by the police for allegedly defrauding a young man of ₹18.5 lakh through a cryptocurrency investment scam. The accused lured the victim with promises of exorbitant profits, highlighting the growing concern of financial fraud in the digital age.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com