വയോജനങ്ങളെ സംരക്ഷിക്കൽ ഉത്തരവാദിത്തം: മന്ത്രി ആർ.ബിന്ദു
Mail This Article
കടുത്തുരുത്തി ∙ നിരാലംബരായ വയോജനങ്ങളെ സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്തം സർക്കാരിനും സമൂഹത്തിനുമുണ്ടെന്നു മന്ത്രി ആർ.ബിന്ദു. സാമൂഹികനീതി വകുപ്പിന്റെ കീഴിൽ കാരിക്കോട്ട് 3 കോടി രൂപ ചെലവിൽ നിർമിച്ച ജില്ലാ വൃദ്ധസദന മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. മോൻസ് ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു.
തിരുവഞ്ചൂരിൽ പ്രവർത്തിക്കുന്ന ജില്ലാ വൃദ്ധസദനത്തിന്റെ സ്ഥലപരിമിതിയും അസൗകര്യങ്ങളും കണക്കിലെടുത്താണു മുളക്കുളം പഞ്ചായത്ത് 2004ൽ വാങ്ങിയ 35 സെന്റ് സ്ഥലത്തു പുതിയ ഇരുനിലമന്ദിരം പണിതത്. തിരുവഞ്ചൂരിലെ വൃദ്ധസദനത്തിൽ 27 അന്തേവാസികളുണ്ട്. ഒരു മാസത്തിനുള്ളിൽ കാരിക്കോട്ടെ കെട്ടിടത്തിലേക്കു പ്രവർത്തനം മാറ്റും. സൂപ്രണ്ട് അടക്കം 14 ജീവനക്കാരാണു വൃദ്ധസദനത്തിൽ ജോലി ചെയ്യുന്നത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി.സുനിൽ, പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.വാസുദേവൻ നായർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നയന ബിജു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല ജോസഫ്, ജനപ്രതിനിധികളായ സുബിൻ മാത്യു, കൈലാസ്നാഥ്, കെ.ആർ.സജീവൻ, അനുമോൾ, കെ.ആർ.അരുൺകുമാർ, അജിത്കുമാർ, എ.കെ.ഗോപാലൻ, ശിൽപ ദാസ്, എൻഎ.ആലീസ്, മേരിക്കുട്ടി ലൂക്കാ, ജോയി നടുവിലേടം, ഷിജി കെ.കുര്യൻ, സാലി ജോർജ്, ജെയ്മോൾ ജോർജ്, പോൾസൺ ബേബി, നിത സണ്ണി തുടങ്ങിയവർ പ്രസംഗിച്ചു.
ജില്ലാ വൃദ്ധസദനത്തിലെ സൗകര്യങ്ങൾ
∙ സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണം.
∙ 6500 ചതുരശ്ര അടിയിൽ ഇരുനിലമന്ദിരം.
∙ 100 പേർക്കു കഴിയാനുള്ള സൗകര്യം.
∙ ആഹാരം, വസ്ത്രം, ചികിത്സാ സൗകര്യങ്ങൾ.
∙ ആയുർവേദ ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ.
∙ വിനോദ ഉപാധികൾ, പാർക്ക്.
∙ 3 കോടി ചെലവിൽ ലിഫ്റ്റ് സൗകര്യങ്ങളോടെ പുതിയ ഒരു കെട്ടിടം കൂടി നിർമിക്കാൻ അനുമതി.
∙ അനാഥരും നിരാലംബരുമായ 60 വയസ്സിനു മുകളിലുള്ളവർക്കു പ്രവേശനം.
∙ കലക്ടർ, ആർഡിഒ, ജനപ്രതിനിധികൾ എന്നിവരുടെ ശുപാർശയിൽ പരിശോധനയ്ക്കു ശേഷം പ്രവേശനം.