ADVERTISEMENT

പാമ്പാടി ∙ നെടുങ്കോട്ടുമല, കന്നുവെട്ടി, മുളേക്കുന്ന് പ്രദേശങ്ങളിൽ പാമ്പുശല്യം രൂക്ഷമാകുന്നു. പ്രദേശത്ത് കാടു പിടിച്ചു കിടക്കുന്ന റബർ തോട്ടങ്ങളാണ് ഇവയുടെ ആവാസ കേന്ദ്രം. വൈകുന്നേരമാകുമ്പോൾ ഇവ പൊതുനിരത്തുകളിലേക്ക് ഇറങ്ങിവരികയാണ്. ഞായറാഴ്ച വൈകിട്ട് പൂതക്കുഴിക്കു സമീപം ഇഞ്ചപ്പാറയിൽ മധ്യവയസ്കനെ പാമ്പ് കടിച്ചിരുന്നു. വൈകിട്ട് സമീപത്തെ കടയിൽ പോയി മടങ്ങുന്നതിനിടയിൽ റോഡിൽ വച്ചായിരുന്നു പാമ്പ് കടിയേറ്റത്.

പാമ്പുകടി ഏൽക്കുന്നവർക്കു സൗജന്യ ചികിത്സ ഉറപ്പാക്കണം. റബർ തോട്ടങ്ങളിലും കൃഷി ഇടങ്ങളിലും കാടുവെട്ടാൻ ഇറങ്ങാൻ ആളുകൾ ഭയപ്പെടുകയാണ്. പാമ്പുശല്യം വലിയ തോതിൽ വർധിച്ച സാഹചര്യത്തിൽ ഉയർന്ന തുക മുടക്കി ചികിത്സ നേടേണ്ട സാഹചര്യമാണ്. 

 

തുടർന്ന് അദ്ദേഹത്തെ ഏറ്റുമാനൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽഅദ്ദേഹത്തിന്റെ  ആരോഗ്യ നില തൃപ്തികരമാണെന്ന് ബന്ധുക്കൾ അറിയിച്ചു.പ്രദേശത്തെ കാടു കയറി കിടക്കുന്ന തോട്ടങ്ങൾ തെളിക്കണമെന്ന ആവശ്യം ശക്തമാണ്. സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള തോട്ടങ്ങൾ അവർ തന്നെ തെളിക്കണമെന്ന് പ‍ഞ്ചായത്ത് അധികൃതർ നിർദേശം നൽകിയിരുന്നു. എന്നിട്ടും കാടു തെളിക്കാൻ ഉടമസ്ഥർ തയാറായിട്ടില്ല. അതിനാൽ അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

English Summary:

Overgrown rubber plantations in Nedumkottamala, Kerala, are causing a surge in snake encounters, posing a serious risk to residents. Local authorities face pressure to address the issue as snakes increasingly appear on public roads, leading to a recent snakebite incident.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com