ADVERTISEMENT

കോട്ടയം∙ റെഡ് ക്രോസ് സ്ഥാപകൻ ജീൻ ഹെൻറി ഡ്യുനന്റ് അനുസ്മരണവും സംസ്ഥാനതല ക്വിസ്, പ്രസംഗ മത്സരവും നടത്തി. ബുധനാഴ്ച രാവിലെ നടന്ന അനുസ്മരണ സമ്മേളനത്തിന് ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കേരള സ്റ്റേറ്റ് ബ്രാഞ്ച് ചെയർമാൻ അഡ്വ. കെ.രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ബിന്ദു ഉദ്ഘാടനം ചെയ്തു. പ്രസംഗ മത്സരം ബാബു എസ്. പ്രസാദ് സ്മാരക ഹാളിൽ വച്ചും ക്വിസ് മത്സരം അഡ്വ. സുനിൽ സി. കുര്യൻ സ്മാരക ഹാളിൽ വച്ചും നടന്നു.

സമാപന സമ്മേളനം കോട്ടയം ഡിഡിഇ ഓഫിസിലെ എ.എ.എസ്.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. തുടർന്ന് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. റെഡ് ക്രോസ് കേരള സ്റ്റേറ്റ് ബ്രാഞ്ച് വൈസ് ചെയർമാൻ ജോബി തോമസ്, ജനറൽ സെക്രട്ടറി എസ്.അജയകുമാർ, സംസ്ഥാന മാനേജിങ് കമ്മറ്റി അംഗം കെ.എസ്.സുമേഷ്, ജൂനിയർ റെഡ് ക്രോസ് സ്റ്റേറ്റ് കോഓർഡിനേറ്റർ ശിവൻ പിള്ള, ജൂനിയർ റെഡ് ക്രോസ് സ്റ്റേറ്റ് കോഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ ബിനു കെ. പവിത്രൻ, കോട്ടയം ജില്ല റെഡ് ക്രോസ് ട്രഷറർ കണ്ണൻ മറ്റത്തിൽ, കോട്ടയം താലൂക്ക് റെഡ് ക്രോസ് ചെയർമാൻ വി.എ.മോഹൻദാസ്, വൈആർസി ജില്ലാ കോഓർഡിനേറ്റർ സാബു കെ. കുര്യൻ എന്നിവർ സംസാരിച്ചു.

English Summary:

Kottayam honors Jean Henri Dunant, founder of the Red Cross, with a commemorative event, state-level quiz competition, and speech competition. Organized by the Indian Red Cross Society Kerala State Branch, the event saw participation from students and dignitaries.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com